മന്ത്രിക്ക് ദീർഘയാത്ര പാടില്ലന്ന് മെഡിക്കൽ ബുള്ളറ്റിൻ: ഇരണ്ടു വെളുത്തപ്പോൾ കഴുത്തുളുക്കിയ മന്ത്രി കാറിൽ 500 കിലോമീറ്റർ അകലേക്ക് യാത്ര: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഡിസ് ചാർജ് മറ്റൊരു നാടകം: പുലർച്ചെ 4 നുള്ള ഡിസ്ചാർജ് മാധ്യമങ്ങളെ ഭയന്നുള്ള ഒളിച്ചോട്ടമെന്നും പരിഹാസം.

Spread the love

കണ്ണൂർ: കേരളത്തിന്റെ ആരോഗ്യ മേഖല ഭരിക്കുന്ന മന്ത്രി തന്നെ ഒരു പരിഹാസ്യമായ നാടകത്തിലെ കേന്ദ്ര കഥാപാത്രമായി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മള്‍ കാണുന്നത്.
ഒരു സാധാരണക്കാരൻ സർക്കാർ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയാല്‍ ഡിസ്ചാർജ് നടപടികള്‍ പൂർത്തിയാക്കി പുറത്തിറങ്ങാൻ ഉച്ചയാകും. എന്നാല്‍ സി പി എം മന്ത്രിക്ക് മാത്രം സാധിക്കുന്നതാണ് പുലർച്ചെ നാലുമണിക്ക് ഐസിയുവില്‍ നിന്ന് നേരിട്ട് ഡിസ്ചാർജ്!

video
play-sharp-fill

മാധ്യമങ്ങളെ ഭയന്നുള്ള ഒരു ഒളിച്ചോട്ടമായിരുന്നോ മന്ത്രിയുടെ പുലർച്ചയുള്ള ഡിസ്ചാർജ് എന്ന് സംശയിക്കാതെ വയ്യ? അതോ തന്റെ പരിക്കിന്റെ ഗൗരവമില്ലായ്മ ലോകം അറിയാതിരിക്കാനുള്ള മുൻകരുതലായിരുന്നോ ? സാധാരണ നിലയില്‍ കഴുത്ത് ഉളുക്കിയ രോഗികള്‍ക്ക് വിശ്രമം ആവശ്യമുള്ള സമയത്ത്, ഇത്രയും തിരക്കിട്ട് ഡിസ്ചാർജ് വാങ്ങി 500 കിലോമീറ്ററോളം കാറില്‍ സഞ്ചരിക്കുന്നത് ഏത് മെഡിക്കല്‍ ബോർഡിന്റെ നിർദ്ദേശപ്രകാരമാണ്? രോഗിയായ മന്ത്രിക്ക് വിമാനയാത്രയ്ക്ക് പണം അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണ്

മന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച്‌ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത് ‘ദീർഘദൂര യാത്രകള്‍ക്ക് മന്ത്രിയുടെ ആരോഗ്യം അനുവദിക്കുന്നില്ല’ എന്നായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം അതേ മന്ത്രി സ്വന്തം കാറില്‍ പരിയാരത്തു നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നു. ഇത് ഒന്നുകില്‍ മെഡിക്കല്‍ ബുള്ളറ്റിൻ പച്ചക്കള്ളമായിരുന്നു എന്ന് തെളിയിക്കുന്നു, സ്ട്രെച്ചറിലും ഐസിയുവിലും കിടത്തി സിപിഎമ്മുകാരെ മുഴുവൻ പരിഭ്രാന്തിയിലാക്കിയ ഒരു പരിക്കിന്റെ അവസ്ഥയാണിതെന്ന് ഓർക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയില്‍ കിടക്കുമ്ബോഴും നഴ്സുമാരോടൊപ്പം ചിരിച്ചുകൊണ്ട് സെല്‍ഫി എടുക്കുന്ന മന്ത്രിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഐസിയുവില്‍ കഴിയുന്ന, കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഒരു രോഗിയുടെ ഭാവങ്ങളൊന്നും അവിടെ കണ്ടില്ല. മന്ത്രി ഭരിക്കുന്ന ആശുപത്രികളിലെ ചികിത്സാപിഴവിന്റ ഇരകള്‍ വർഷങ്ങളോളം വയറ്റില്‍ കത്രികയുമായി വേദന തിന്നുമ്ബോള്‍ തിരിഞ്ഞുനോക്കാത്ത മന്ത്രിയാണ് ഐസിയു സെല്‍ഫി സ്പോട്ട് ആക്കുന്നത്
മന്ത്രിയുടെ തുടർ ചികിത്സയെക്കുറിച്ചും സംശയങ്ങള്‍ ഉയരുന്നുണ്ട്.

സംസ്ഥാനത്തെ വലിയ മെഡിക്കല്‍ കോളേജുകളില്‍ ഒന്നായ പരിയാരത്ത് ഒരു കഴുത്തുളുക്കിന് ചികിത്സ നല്‍കാനുള്ള സൗകര്യമില്ലേ? സ്വന്തം വകുപ്പിന് കീഴിലുള്ള ഒരു പ്രമുഖ സ്ഥാപനത്തില്‍ വിശ്വാസമില്ലാത്ത മന്ത്രിയാണോ കേരളത്തിന്റെ ആരോഗ്യനിലവാരത്തെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുന്നത്?
ഇത്രയും വലിയ കാപട്യം ഒരു മറയുമില്ലാതെ അരങ്ങേറുമ്ബോള്‍ ഭരണകൂടം ഓർക്കേണ്ട ഒരു കാര്യമുണ്ട്: ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. സത്യം മൂടിവെക്കാൻ എത്ര പുലർച്ചെ വണ്ടി ഓടിച്ചാലും, ജനകീയ കോടതിയില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വരും.