ഇടുക്കിയിൽ വഴിത്തര്‍ക്കത്തെത്തുടര്‍ന്ന് കൂട്ടത്തല്ല്; അ‌ഞ്ച് സ്‌ത്രീകള്‍ക്ക് പരിക്ക്, കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു

Spread the love

ഇടുക്കി: വഴിത്തർക്കത്തിനിടെയുണ്ടായ കൂട്ടത്തല്ലില്‍ അഞ്ച് സ്‌ത്രീകള്‍ക്ക് പരിക്ക്. ഇടുക്കി രാജാക്കാട് കുംഭപ്പാറയിലാണ് സംഭവം.സംഘർഷത്തില്‍ കോണ്‍ഗ്രസ് നേതാവ് ഷാജി കൊച്ചുകാരോട്ട് ഉള്‍പ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.

video
play-sharp-fill

തങ്ങളെ ചവിട്ടുകയും കല്ലുകൊണ്ട് അടിക്കുകയും ചെയ്തതായി മർദ്ദനത്തിനിരയായ സ്‌ത്രീകള്‍ പറഞ്ഞു. ശരീരത്തില്‍ മോശമായി സ്‌പർശിച്ചു. ടിന്റു മടത്തിശേരി, രാജു മടത്തിശേരി, ടിനോയി മടത്തിശേരി, ഷാജി തുടങ്ങിയവരാണ് ഉപവദ്രവിച്ചതെന്നും ഇവർ പറയുന്നു.

കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരാണ് മർദ്ദിച്ചതെന്നും ഇവർ ആരോപിച്ചു.ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുധി, പൊന്നമ്മ, ബിന്ദു, കൃഷ്ണപ്രിയ എന്നിവർക്കാണ് മർദ്ദനത്തില്‍ സാരമായി പരിക്കേറ്റത്. കുറച്ചുനാളുകള്‍ക്ക് മുൻപുതന്നെ ഷാജിയും ബിന്ദുവും സുധയുമായി വഴിത്തർക്കമുണ്ടായിരുന്നു.

വഴിയില്‍ ഷാജി ഗേറ്റ് സ്ഥാപിച്ചതും പ്രശ്‌നങ്ങള്‍ക്ക് കാരണമായി. മർദ്ദനത്തിനുപിന്നാലെ സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. മർദ്ദനത്തില്‍ തങ്ങള്‍ക്കും പരിക്കേറ്റതായി ആരോപിച്ച്‌ ഷാജിയും മറ്റുള്ളവരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.