സിപിഎം അക്രമങ്ങൾക്കും വ്യാജപ്രചാരണങ്ങൾക്കും ശക്തമായ തിരിച്ചടി നൽകും; ആരോഗ്യമന്ത്രിക്കെതിരായ ആക്രമണവാദം പച്ചക്കള്ളം, ചിന്ത ജെറോമിന്റെ മുദ്രാവാക്യങ്ങൾ കേരളം മറക്കില്ലെന്നും വി.ഡി. സതീശൻ

Spread the love

പത്തനംതിട്ട: സംസ്ഥാനത്ത് സിപിഎം നടത്തുന്നതായി ആരോപിക്കുന്ന അക്രമങ്ങൾക്കും വ്യാജ പ്രചാരണങ്ങൾക്കും ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അക്രമങ്ങൾക്കെതിരെ ജനങ്ങൾ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

ബുദ്ധിജീവിയായ വനിതാ നേതാവിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ഉയര്‍ന്ന മുദ്രാവാക്യങ്ങൾ കേരളം മറക്കില്ലെന്നും അതിലൂടെ യഥാർത്ഥ സംസ്കാരം പുറത്തുവന്നുവെന്നും സതീശൻ ആരോപിച്ചു.

കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം ഉൾപ്പെടെ സംസ്ഥാനത്ത് വ്യാപകമായി അക്രമങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച സതീശൻ, മന്ത്രിയെ ആക്രമിച്ചുവെന്നത് പച്ചക്കള്ളമാണെന്നും പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ കിടക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്നും അത് വ്യാജപ്രചാരണമാണെന്നും അദ്ദേഹം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം നടത്തുന്ന അക്രമങ്ങൾക്കും വ്യാജപ്രചരണങ്ങൾക്കും ജനം തിരിച്ചടി നൽകുമെന്നും തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കരിങ്കൊടി പ്രയോഗത്തെ പിന്തുണച്ച അദ്ദേഹം, ആർക്ക് നേരെയും ജനാധിപത്യപരമായി പ്രതിഷേധം നടത്താനുള്ള അവകാശമുണ്ടെന്നും കൂട്ടിച്ചേർത്തു.