Spread the love

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ശുചിത്വ മിഷനില്‍ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ ഇ സി) തസ്തികയിലേക്ക് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലി നോക്കി വരുന്നവരും ശുചിത്വമിഷൻ പ്രവർത്തനങ്ങളില്‍ താത്പര്യമുള്ളവരുമായ ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

പാലക്കാട്, കാസർഗോഡ്, പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ ഓഫിസുകളില്‍ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ ഇ സി) തസ്തികയില്‍ നിലനില്‍ക്കുന്ന ഓരോ ഒഴിവുകളിലെക്കാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷിക്കുന്നവർ 39,300-83,000 ശമ്പള സ്കെയില്‍ സർക്കാർ മേഖലയില്‍ ജോലി ചെയ്യുന്നവരും വിവരവിജ്ഞന വ്യാപന മേഖലയില്‍ താല്പര്യം ഉള്ളവരും ആയിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജേണലിസത്തില്‍ ബിരുദം /ബിരുദാനന്തര ബിരുദം / ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദം / എം.എസ്.ഡബ്ല്യു എന്നിവയില്‍ ഏതെങ്കിലും യോഗ്യതയും ബന്ധപ്പെട്ട മേഖലയില്‍ ചുരുങ്ങിയത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് മുൻഗണന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താത്പര്യമുള്ളവർ അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം മാർച്ച്‌ 10ന് മുമ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വ മിഷൻ, റവന്യൂ കോംപ്ലക്സ്, നാലാം നില, പബ്ലിക് ഓഫിസ് സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695033 എന്ന മേല്‍വിലാസത്തില്‍ ലഭ്യമാകും വിധം തപാലിലോ നേരിട്ടോ സമർപ്പിക്കണം. അപേക്ഷകർ ഫോണ്‍ നമ്പർ, മെയില്‍ ഐഡി എന്നിവ കൂടി ചേർക്കണം. വിശദവിവരങ്ങള്‍ക്ക്: www.suchitwamission.org.