കോടികളുടെ വരുമാനം;ലക്ഷക്കണക്കിന് യാത്രക്കാര്‍;ബഡ്ജറ്റ് ടൂറിസം സര്‍വീസുകൾ സൂപ്പർ ഹിറ്റ്; കെഎസ്ആര്‍ടിസി ആകെ മാറിപ്പോയി

Spread the love

കൊച്ചി: കെ.എസ്.ആര്‍.ടി.സി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ബസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത് കെ.എസ്.ആര്‍.ടി.സിക്ക് തുണയായി. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മികച്ച വളര്‍ച്ച നേടുന്നു.

video
play-sharp-fill

2023ല്‍ ശരാശരി പ്രതിദിന യാത്രക്കാര്‍ 19.35 ലക്ഷമായിരുന്നത് നടപ്പുവര്‍ഷം ജനുവരി 31ന് 14.63% വര്‍ദ്ധനയോടെ 22.18 ലക്ഷമായി. 2021ല്‍ പ്രതിദിന സര്‍വീസുകള്‍ ശരാശരി 7.93 ലക്ഷം കിലോമീറ്ററില്‍ നിന്നും ജനുവരി 31ന് 14.78 ലക്ഷമായി.

അഞ്ച് വര്‍ഷത്തിനിടെ ആധുനിക ആഡംബര സ്ലീപ്പര്‍ അടക്കം 808 ബസുകള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയതില്‍ 687 എണ്ണം നിരത്തിലിറങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.ആര്‍.ടി.സിയിലും സ്വിഫ്റ്റിലുമായിട്ടാണ് സര്‍വീസ്. നഷ്ടത്തിലായിരുന്ന റൂട്ടുകളും ട്രിപ്പുകളും പുന:ക്രമീകരിച്ചും കൂടുതല്‍ വരുമാനം ലഭ്യമാകാന്‍ ഡെഡ് ട്രിപ്പുകള്‍ ഒഴിവാക്കിയും യൂണിറ്റ് മാറ്റി സര്‍വീസ് നടത്തിയുമാണ് നേട്ടമുണ്ടാക്കിയത്.

നടപ്പുവര്‍ഷം ജനുവരി അഞ്ചിലെ പ്രതിദിന കളക്ഷന്‍ – 12.8 കോടി രൂപബസുകള്‍ – 4,952
യാത്രക്കാര്‍ – 27.39 ലക്ഷംടൂറിലും നേട്ടം

ബഡ്ജറ്റ് ടൂറിസം സര്‍വീസുകളും ഹിറ്റായി. 2024ല്‍ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ വാര്‍ഷിക വരുമാനം 23 കോടി രൂപയായി. 2025ല്‍ 42 കോടിയായി.

19 കോടിയുടെ വര്‍ദ്ധന. 2026 ജനുവരിയിലെ വരുമാനം മാത്രം 6.5 കോടി. ഈ വര്‍ഷം ജനുവരി വരെ ആകെ വരുമാനം 106 കോടി. തീര്‍ത്ഥാടന ടൂറിസം, മൂന്നാറിലെയും തിരുവനന്തപുരത്തെയും ഡബിള്‍ ഡെക്കര്‍, വിദ്യാര്‍ത്ഥികള്‍ക്കായുള്ള ട്രാവല്‍ ടു ടെക്നോളജി സര്‍വീസുകളടക്കമാണിത്.