കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്നും പെൻഷനാവുന്ന ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി; എറണാകുളം റേഞ്ച് ഡി.ഐ.ജി അരുൾ ആർ.ബി കൃഷ്ണ ഉദ്‌ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു

Spread the love

കോട്ടയം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 28ന് സർവ്വീസിൽ നിന്നും പെൻഷനാവുന്ന കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി.

video
play-sharp-fill

എറണാകുളം റേഞ്ച് ഡി.ഐ.ജി അരുൾ ആർ.ബി കൃഷ്ണ ഉത്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു

കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ജില്ലാ പ്രസിഡന്റ് അൻസൽ എ.എസ് അദ്ധ്യക്ഷത വഹിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേൽകാവ് എസ്.ഐ അനൂപ് കുമാർ എ, വൈക്കം എസ്ഐ മനോജ് കുമാർ ഡി,കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ രാമചന്ദ്രൻ നായർ വി.എസ് , ഏറ്റുമാനൂർ എസ്.ഐ വേണുഗോപാൽ എം.കെ, വൈക്കം എസ്.ഐ സുരേഷ് കുമാർ കെ, ചങ്ങനാശേരി എസ്.ഐ സിബിച്ചൻ ജോസഫ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത് 

ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് മുഖ്യപ്രഭാഷണവും വൈക്കം ഡി വൈഎസ്പി ഷിജു പി.എസ്, കോട്ടയം ഡി വൈഎസ്പി  അരുൺ കെ.എസ്,

പ്രേംജി കെ നായർ ട്രഷർ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മറ്റി, അജിത്ത്കുമാർ പ്രസിഡൻറ് കേരള പോലീസ് അസോസിയേഷൻ, അജിത്ത് ടി ചിറയിൽ പ്രസിഡന്റ് കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം ,

പ്രവീൺ കുമാർ എ.കെ ബോർഡ് മെമ്പർ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം, മാത്യൂ ജോസഫ് ജില്ലാ സെക്രട്ടറി കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് ജില്ലാസെക്രട്ടറി സലിം കുമാർ സ്വാഗതവും ജോ സെക്രട്ടറി രാംദാസ് കൃതഞ്ഞതയും അർപ്പിച്ചു.