പുതുപ്പള്ളിയുടെ സിരാകേന്ദ്രമായ പാമ്പാടിയുടെ വികസനത്തിന്‌ തന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും വില്ലേജ് ഓഫീസ് നിർമാണം ത്വരിതഗതിയിലാക്കുമെന്ന് അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ. എ; പാമ്പാടി ഗ്രാമ പഞ്ചയാത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം:പുതുപ്പള്ളിയുടെ സിരാകേന്ദ്രമായ പാമ്പാടിയുടെ വികസനത്തിന്‌ തന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും വില്ലേജ് ഓഫീസ് നിർമാണം ത്വരിത ഗതിയിൽ ആക്കുമെന്നും മിനി സിവിൽ സ്റ്റേഷൻ ആക്കി മാറ്റുമെന്നും അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ

video
play-sharp-fill

പാമ്പാടി ഗ്രാമ പഞ്ചായത്തിന്റെ വികസന സെമിനാർ ഉത്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കമ്മ്യൂണിറ്റി ഹാൾ ശീതീകരിക്കുന്നതിനും പഞ്ചായത്ത് വക കെട്ടിടങ്ങളുടെ നവീകരണം നടത്തുന്നതിനും, ഗ്രാമീണ റോഡുകൾ തനതു ഫണ്ട്‌ ഉപയോഗിച്ചും പുനരുദ്ധരിക്കുന്നതിനും, തെരുവ് വിളക്ക് പരിപാലനത്തിനും മാലിന്യ നിർമാർജനത്തിനും, കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനും പദ്ധതികൾ ഉണ്ടാകുമെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക് പറഞ്ഞു.

സ്വകാര്യ സംരംഭകരുടെയും സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പങ്കാളിത്തം അടിസ്ഥാന സൗകര്യ വികസനത്തിനും സൗന്ദര്യവൽകരണത്തിനു തേടുമെന്ന് പദ്ധതി അവതരണം നടത്തിക്കൊണ്ട് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ ഗോപകുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടിയിലെ പ്രതിഭകളുടെ പ്രാപ്തി തിരിച്ചറിഞ്ഞുള്ള ആസൂത്രണ സമിതിയും അവരുടെ സഹായ വാഗ്ദാനവും ഗ്രാമ പഞ്ചായത്തിലെ വികസനത്തിന്‌ കുതിച്ചു ചാട്ടം നൽകുമെന്നും സർക്കാർ സഹായം കൊണ്ട് മാത്രം ഒരു നാടിന്റെ വികസനം പൂർണമാകില്ലെന്നും മുഖ്യ പ്രഭാഷണം നടത്തിയ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ചെയർമാനും മുൻ വിദേശ വ്യാപാര ഡയറക്ടർ ജനറലുമായ കെ. റ്റി ചാക്കോ പറഞ്ഞു. നാടിന്റെ വികസനത്തിന്‌ മുൻ അഡിഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയ്ജി പാലക്കലോടി,ജില്ലാ ആസൂ ത്രണ സമിതി ഉപാധ്യക്ഷൻ അഡ്വ. വിമൽ രവി, പഞ്ചായത്ത്‌ അസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു പുത്തൻകുളം,ജില്ലാ പഞ്ചായത്തംഗം പി. എസ് ഉഷാകുമാരി,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോളി പി ഐസക്ക്, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ മേരിക്കുട്ടി മർക്കോസ്, ഗായത്രി ബിനു,

സ്ഥിരം സമിതി അധ്യക്ഷരായ ഷേർളി തര്യൻ, രെഞ്ചു കെ രാജു, മെമ്പർ അജികുമാർ എം. പി, സെക്രട്ടറി ഷാലിനി വർഗീസ്, വിവിധ മണ്ഡലങ്ങളിൽ നിന്നുമുള്ള ഫാ. ഫ്രാൻസിസ് മാ മ്പറമ്പിൽ, ജോർജ് ഏ ബ്രഹാം, കുര്യൻ സഖറിയ, പ്രൊഫ. സാജു ഏലിയാസ്,മാത്യു പാമ്പാടി,ഗിരിജ, ബാബു സ ഖറിയ, റോയ് തോമസ്,എം സി സ്കറിയ,പി. ഡി വർഗീസ് എന്നിവർ പ്രസംഗിച്ചു.