കേരള സർക്കാർ ആയുഷ് വകുപ്പ്, ദേശീയ ആയുഷ് മിഷൻ കേരളയും ചേർന്ന് ഹെൽത്തി കേരള ക്യാമ്പയിൻ സംഘടിപ്പിക്കുന്നു;പൂഞ്ഞാർ നിയോജകമണ്ഡലം ക്യാമ്പയിൻ ഫെബ്രുവരി 28ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും; എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം: കേരള സർക്കാർ ആയുഷ് വകുപ്പ്, ദേശീയ ആയുഷ് മിഷൻ കേരളയും ചേർന്ന് ഹെൽത്തി കേരള ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.പൂഞ്ഞാർ നിയോജകമണ്ഡലം ക്യാമ്പയിൻ ഫെബ്രുവരി 28ന് ഉച്ചയ്ക്ക് 2.30ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തും.എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

പൂഞ്ഞാർ പ്രസിഡന്റ് മിനിർവ് മോഹൻ അധ്യക്ഷത വഹിച്ചു.ആരോഗ്യകരമായ ഉറക്കം ആരോഗ്യപരിപാലനം എന്നിവയെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക ക്യാമ്പയിന്റെ ലക്ഷ്യം.

ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മിനി കെ എസ് , നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ.അശ്വതി ബി നായർ ബോധവൽക്കരണ ക്ലാസ് എടുക്കും. സുംബ ഡാൻസ് നയിക്കുന്നത് ശ്വേതാ മോഹൻ .
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ക്ലീൻ അരീ പ്ലാക്കൽ , ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ സജി സിബി , ക്ഷേമക്കാര്യ ചെയർപേഴ്സൺ ടെസി ബിജു, വികസന കാര്യം ചെയർപേഴ്സൺ ആനിയമ്മ സണ്ണി തുടങ്ങിയവർ ആശംസകൾ അറിയിക്കും.