
ഇടുക്കി : ചിന്നക്കനാലിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.ചിന്നക്കനാൽ നേതാജി കോളനി സ്വദേശി കൗസല്യയുടെ മരണത്തിലാണ് ഭർത്താവ് രാജു മുരുകൻ അറസ്റ്റിലായത്.
ഭർത്താവിന്റെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെത്തുടർന്നാണ് കൗസല്യ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ജനുവരി 27-നാണ് കൗസല്യയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമാണ് പീഡനവിവരങ്ങൾ പുറത്തുവന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൗസല്യയുടെ ശരീരത്തിൽ ശാരീരിക ഉപദ്രവമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ബന്ധുക്കളുടെ വിശദമായ മൊഴികളും പോലീസ് രേഖപ്പെടുത്തി.
വിവാഹം കഴിഞ്ഞ് മൂന്ന് വർഷം മാത്രമേ ആയിരുന്നുള്ളൂ. കുറച്ചു കാലമായി ദമ്പതികൾക്കിടയിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു.
രാജു മുരുകൻ കൗസല്യയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഈ പീഡനങ്ങൾ സഹിക്കവയ്യാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. പ്രതിയായ രാജു മുരുകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



