മലപ്പുറത്ത് നിസ്കരിക്കാൻ പള്ളിയിലേക്ക് പോകുന്നതിനിടെ കാര്‍ ഇടിച്ചു; വയോധികന് ദാരുണാന്ത്യം

Spread the love

മലപ്പുറം: പള്ളിയിലേക്ക് നടന്നുപോകുന്നതിനിടെ റോഡ് മുറിച്ച് കടക്കുന്നതി നിടയില്‍ കാറിടിച്ച് വയോധികന്‍ മരിച്ചു.

video
play-sharp-fill

കണ്ണമംഗ ലം തോട്ടശ്ശേരിയറ സ്വദേശി മാട്ടറ മുഹമ്മദ് ഹാജി യാണ് (75) മരിച്ചത്. കുന്നും പുറത്തു സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും എത്തി ച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി ല്ല.പോലീസ് സ്ഥലത്തെത്തി, ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.

നിലവില്‍ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം നടുപ്പറമ്പ് ജുമാ മസ്ജിദില്‍ ഖ ബറടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: ഖദീജ പു തൂക്കിടി. മക്കള്‍: അബ്ദുസ ലാം (അബൂദബി), ഹാജ റ, സമീറ. മരുമക്കള്‍: മുഹ മ്മദലി (പാലമഠത്തില്‍ ചി ന), സയിദ് (കണ്ണാട്ടിപ്പടി), ലൂബ്‌ന.