വാരണാസിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ് ഏർപ്പെടുത്തിയ ഇന്ത്യൻ സാംസ്‌കാരിക വിനിമയ പുരസ്‌കാരം ഡോ. പ്രമോദ് പയ്യന്നൂരിന്; ഫൈനാർട്സ് വിദ്യാർത്ഥികൾ രൂപകല്‌പന ചെയ്‌ത ശില്പവും, പ്രശസ്തിപത്രവും 35000 രൂപ ക്യാഷ് അവാർഡും അടങ്ങുന്നന്നതാണ്‌ പുരസ്‌കാരം

Spread the love

വാരണാസി: വാരണാസിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ് ഏർപ്പെടുത്തിയ ഇന്ത്യൻ സാംസ്‌കാരിക വിനിമയ പുരസ്‌കാർ-2026 ഡോ.പ്രമോദ് പയ്യന്നൂരിന്.

video
play-sharp-fill

രാജ്യത്തെ സാംസ്‌കാരിക വൈവിധ്യങ്ങളെ വൈജ്ഞാനികമായും നവ ദൃശ്യഭാഷയിലൂടെയും പൊതുസമൂഹത്തിലേക്കെത്തിക്കുന്ന ദേശീയ സർഗ്ഗാത്മക പ്രവർത്തനങ്ങളെ മുൻനിർത്തിയുള്ളതാണ് പുരസ്കാരം.

ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഡയറക്ടർ ഡോ.അഭിജിത്ത് ദീക്ഷിത്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാർട്സ് ഡയറക്ടർ ഡോ.അവദേഷ് കുമാർ സിങ്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി പെയിന്റിംഗ് ഡിപ്പാർട്ട്മെന്റ് പ്രൊഫസർ സരോജ് റാണി എന്നിവരടങ്ങുന്ന ജൂറി പാനലാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫൈനാർട്സ് വിദ്യാർത്ഥികൾ രൂപകല്‌പന ചെയ്‌ത ശില്പവും, പ്രശസ്തിപത്രവും 35000 – രൂപ ക്യാഷ് അവാർഡും അടങ്ങുന്നന്നതാണ്‌ പുരസ്‌കാരം.

നാളെ (ഫെബ്രുവരി 27)വൈകുന്നേരം 5 ന് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന സാംസ്‌കാരിക ചടങ്ങിൽ വിശ്വ വിദ്യാലയ വൈസ് ചാൻസിലർ പ്രൊഫ. ലൗലി ശർമ്മ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ.പ്രമോദ് പയ്യന്നൂരിന് പുരസ്‌കാരം സമർപ്പിക്കും.