കണ്ടെയ്നർ ലോറിയില്‍ നിന്ന് ടൈല്‍സ് ഇറക്കുന്നതിനിടെ അപകടം; ടൈലുകൾ പൊട്ടി തൊഴിലാളികളുടെ മുകളിൽ വീഴുകയായിരുന്നു; പശ്ചിമബംഗാള്‍ സ്വദേശിക്ക് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം: കഴക്കൂട്ടത്ത് കണ്ടെയ്നർ ലോറിയില്‍ നിന്ന് ടൈല്‍സ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ദേശീയ പാതയില്‍ ലുലുമാളിന് എതിർവശത്ത് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

പശ്ചിമബംഗാള്‍ സ്വദേശിയാണ് മരിച്ചത്. നിർമാണം നടക്കുന്ന കെട്ടിടത്തിലേക്കെത്തിച്ച ടൈലുകളാണ് പൊട്ടി മൂന്ന് തൊഴിലാളികളുടെ മുകളിലേക്ക് വീണത്. പശ്ചിമബംഗാള്‍ സ്വദേശി തല്‍ക്ഷണം മരിക്കുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

വിദേശത്തുനിന്നെത്തിച്ച വില കൂടിയ ടൈല്‍സായിരുന്നു. അഗ്നിശമനസേനയെത്തിയാണ് ടൈലുകള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group