ഗർഭാശയ ക്യാൻസറിനെതിരെ രാജ്യവ്യാപക വാക്സിനേഷൻ യജ്ഞം; അജ്മീറിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Spread the love

ന്യൂഡൽഹി: രാജ്യത്ത് ഗർഭാശയ ക്യാൻസറിനെതിരെ സമഗ്രമായ പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്രസർക്കാർ രാജ്യവ്യാപക വാക്സിനേഷൻ യജ്ഞം ആരംഭിക്കുന്നു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മറ്റന്നാൾ പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ അജ്മീറിൽ നിർവഹിക്കും. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള വലിയ നീക്കമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.

video
play-sharp-fill

ആദ്യഘട്ടത്തിൽ 14 വയസ് പൂർത്തിയായ 15 വയസ് തികയാത്തതുമായ പെൺകുട്ടികൾക്കാണ് വാക്സിൻ നൽകുക. മൂന്ന് മാസം നീളുന്ന പ്രഥമ ഘട്ട വാക്സിനേഷൻ ഡ്രൈവിലൂടെ ലക്ഷക്കണക്കിന് കുട്ടികളെ ഉൾപ്പെടുത്താനാണ് ലക്ഷ്യം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും പരിപാടിയിൽ വെർച്വലായി പങ്കാളികളാകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

ഗർഭാശയ ക്യാൻസർ പ്രതിരോധത്തിനായി ഗാർഡാസിൽ 4 സിംഗിള്‍ ഡോസ് വാക്സിനാണ് നൽകുക. രോഗബാധയുടെ സാധ്യത കുറയ്ക്കുന്നതിൽ വാക്സിൻ നിർണായകമാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. സ്കൂൾ അടിസ്ഥാനമാക്കിയുള്ള പ്രത്യേക ക്യാമ്പുകളിലൂടെയും ആരോഗ്യകേന്ദ്രങ്ങളിലൂടെയും വാക്സിനേഷൻ നടപ്പാക്കാനാണ് പദ്ധതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group