ശബരിമല പടിപൂജ ബുക്കിംഗിൽ ക്രമക്കേട്; പടിപൂജ ബുക്ക് ചെയ്തവർ വ്യാജ മേൽവിലാസമുപയോഗിച്ചു; എല്ലാ രേഖകളും പിടിച്ചെടുത്ത് മുദ്രവെച്ച കവറില്‍ ഹാജരാക്കണം; കടുത്ത നടപടിയുമായി ഹൈക്കോടതി

Spread the love

ശബരിമല: ശബരിമലയിലെ പടിപൂജ ബുക്കിംഗിലെ ഗുരുതര ക്രമക്കേടില്‍ കടുത്ത നടപടിയുമായി ഹൈക്കോടതി.

video
play-sharp-fill

ചീഫ് വിജിലൻസ് ഓഫീസറുടെ അന്വേഷണത്തിലാണ് ശബരിമലയിലെ പടിപൂജ ബുക്കിംഗില്‍ ക്രമക്കേടുകള്‍ പുറത്തുവന്നത്. പടിപൂജ ബുക്ക് ചെയ്ത ചിലർ വ്യാജ മേല്‍വിലാസങ്ങള്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍.

ഇതിനുപുറമെ ബുക്ക് ചെയ്ത പടിപൂജ മറിച്ചുവില്‍ക്കുന്നതായും വിജിലൻസ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. പടിപൂജ ബുക്കിംഗ് മറ്റൊരാള്‍ക്ക് കൈമാറുന്നത് നിയമവിരുദ്ധമാണെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. പകരം പടിപൂജ അനുവദിക്കില്ലെന്നും ദേവസ്വം ബെഞ്ച് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പടിപൂജ ബുക്കിംഗിന്റെ എല്ലാ രേഖകളും പിടിച്ചെടുത്ത് മുദ്രവെച്ച കവറില്‍ ഹാജരാക്കാൻ കോടതി നിർദേശിച്ചു. ചീഫ് വിജിലന്‍സ് ഓഫീസര്‍ക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. പടിപൂജ ബുക്കിംഗിന്റെ വിശ്വാസ്യതയില്‍ത്തന്നെ ആശങ്കയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അടുത്ത ഒരു വർഷത്തെ പടിപൂജ ബുക്കിംഗിന്റെ മുഴുവൻ വിവരങ്ങളും പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.