സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തുന്നതില്‍ വീഴ്ച; മൂന്ന് സപ്ലൈകോ ജീവനക്കാരെ സസ്പെൻഡ് ചെയ്തു

Spread the love

കൊച്ചി: സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തിയതിന് മൂന്ന് സപ്ലൈകോ ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

video
play-sharp-fill

പൊതുജനങ്ങള്‍ക്ക് വിതരണം തടസ്സപ്പെട്ട സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് ആർ. പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് എ. സനിതകുമാരി എന്നിവരെയാണ് സപ്ലൈകോ അഡീഷണല്‍ ജനറല്‍ മാനേജർ (പേഴ്സണല്‍ ആൻഡ് അഡ്മിനിസ്ട്രേഷൻ) പുറത്തിറക്കിയ ഉത്തരവു പ്രകാരം സസ്പെൻഡ് ചെയ്തത്.

ഫെബ്രുവരിയിലെ വില്‍പ്പനയ്ക്കുള്ള സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കണമെന്ന് ജനുവരിയില്‍ കേന്ദ്ര കാര്യാലയം എല്ലാ ഡിപ്പോകളോടും നിർദേശിച്ചിരുന്നു. എന്നാല്‍ വിവിധ സബ്സിഡി സാധനങ്ങള്‍ക്ക് ആവശ്യകതയില്ലെന്നാണ് പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളില്‍ നിന്ന് കേന്ദ്ര കാര്യാലയത്തിന് ലഭിച്ച മറുപടി. തുടർന്ന് ഫെബ്രുവരിയില്‍ ബന്ധപ്പെട്ട ഡിപ്പോകളില്‍ സബ്സിഡി സാധനങ്ങള്‍ സ്റ്റോക്ക് ഇല്ലാതെ വരികയും പൊതുജനങ്ങള്‍ക്ക് വിതരണം തടസ്സപ്പെടുകയും ചെയ്തു. സ്റ്റോക്ക് കുറവ് സംബന്ധിച്ച്‌ ഉപഭോക്താക്കളില്‍ നിന്ന് പരാതികളും ഉയർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ തുടർനടപടികള്‍ സംബന്ധിച്ച്‌ വകുപ്പ് തലത്തില്‍ പരിശോധന പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.