
തിരുവനന്തപുരം: തിരുവനന്തപുരം സമം ആർട്സ്സം ഘടിപ്പിച്ച പി. ഭാസ്കരൻ അനുസ്മരണ യോഗം ഭാരത് ഭവൻ മണ്ണരങ്ങിൽ നടന്നു. പ്രശസ്ത ചലച്ചിത്ര നടൻ രാഘവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി.പി. ശാസ്തമംഗലം പി. ഭാസ്കരന്റെ സാഹിത്യ-സിനിമാ സംഭാവനകൾ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നടത്തി.

ജനാർദ്ദന അയ്യർ, എസ്. ബാബു (ബിസിനസ്), ബാദുഷ (പ്രേംനസീർ സുഹൃത് സമിതി സെക്രട്ടറി), ചലച്ചിത്ര സംവിധായകൻ ജോളിമസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സമം ആർട്സ് സെക്രട്ടറിയും ചലച്ചിത്ര-ടെലിവിഷൻ-തിയറ്റർ സംവിധായകനുമായ സി.വി. പ്രേംകുമാർ സ്വാഗതം ആശംസിച്ചു. പ്രസിഡൻറ് അജയ് തുണ്ടത്തിൽ അധ്യക്ഷത വഹിച്ചു.

‘ഓൾഡ് ഇസ് ഗോൾഡ്’ ഗായകൻ എം. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ എസ്. നാരായണൻ, രാധികാ നായർ, സിന്ധു പ്രതാപ്, മണി വി. നായർ, അജയ് വെള്ളരിപ്പണ, സജീവ് എസ്, മഞ്ജിത്ത്, ഡോ. (മേജർ) കെ.ആർ. അജീന്ദ്രനാഥ്, ഡോ. ഹരീഷ് എന്നിവർ ചേർന്ന് പി. ഭാസ്കരന്റെ ഗാനങ്ങൾ കോർത്തിണക്കി ഗാനസന്ധ്യ അവതരിപ്പിച്ചു. ഗാനസന്ധ്യക്ക് മധുസൂദനൻ നായർ ആങ്കറിംഗ് നിർവഹിച്ചു. പ്രശസ്ത നർത്തകി സിത്താര ബാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group



