രണ്ടാനമ്മയുടെ കൊടും ‘ക്രൂരത’; മലപ്പുറത്ത് കുട്ടികളെ ചട്ടുകംകൊണ്ട് പൊള്ളിച്ചു, പട്ടിണിക്കിട്ടിരുന്നുവെന്നും പരാതി: പൊലീസ് മാതാപിതാക്കളെ പിടികൂടി

Spread the love

മലപ്പുറം: മലപ്പുറം അരീക്കോട് തവനൂരിൽ രണ്ടാനമ്മയുടെ ക്രൂരത. മൂന്ന് കുട്ടികളെ ചട്ടുകംകൊണ്ട് പൊള്ളിച്ചു. ഇതരസംസ്ഥാനക്കാരാണ് കുട്ടികളുടെ മാതാപിതാക്കള്‍.

video
play-sharp-fill

ബീഹാർ സ്വദേശികളായ ഇവർ തവനൂരില്‍ ജോലി ചെയ്തുവരികയായിരുന്നു. അഞ്ച്, ആറ്, പതിനൊന്ന് വയസുള്ള കുഞ്ഞുങ്ങളാണ് ക്രൂരതയ്ക്കിരയായത്.

ചട്ടുകവും കത്തിയും ചൂടാക്കി അത് കുട്ടികളുടെ ശരീരത്തില്‍വച്ച്‌ പൊള്ളിക്കുകയായിരുന്നു. കുട്ടികളെ പട്ടിണിക്കിട്ടിരുന്നുവെന്നും രാത്രി കാലങ്ങളില്‍ ക്രൂരമായി മർദ്ദിക്കുമായിരുന്നുവെന്നും പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയല്‍ക്കാരുടെ പരാതിയിലാണ് പൊലീസ് മാതാപിതാക്കളെ പിടികൂടിയത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. കുട്ടികളെ ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണത്തിലാക്കി.