
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. കടുത്ത വേദനയ്ക്ക് ആശ്വാസമുണ്ടായതായും അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. രക്തസമ്മർദ്ദം മരുന്നുകളിലൂടെ നിയന്ത്രണവിധേയമാണെന്നും വ്യക്തമാക്കി.
കഴുത്തിലെ കശേരുക്കളിൽ ഉണ്ടായ സമ്മർദ്ദമാണ് വേദനയ്ക്ക് കാരണമെന്നും യാത്രയ്ക്ക് നിലവിൽ അനുമതിയില്ലാത്തതിനാൽ പരിയാരം മെഡിക്കൽ കോളേജിൽ തുടർചികിത്സ തുടരുമെന്നും മെഡിക്കൽ സംഘം അറിയിച്ചു.
ഇന്നലെ വൈകിട്ട് വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രിക്കെതിരെ കെഎസ്യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയതിനിടെ ഉണ്ടായ സംഘർഷത്തിലാണ് കഴുത്തിന് പരിക്കേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


