
മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത ആണ് കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇരിമ്പിളിയം സ്വദേശി ഷൗക്കത്തലിയെയാണ് (34) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്ത സമയത്ത് പ്രതിയെക്കുറിച്ച് ഒരു സൂചനയുമില്ലായിരുന്നു. പരപ്പനങ്ങാടി മുതല്‍ രാമനാട്ടുകരവരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. പരപ്പനങ്ങാടി, തിരൂര്‍, രാമനാട്ടുകര, വളാഞ്ചേരി, തുടങ്ങിയ ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും ദൃശ്യങ്ങള്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് പരപ്പനങ്ങാടി സ്റ്റേഷന് പരിധിയിലെ കുപ്പിവളവ് എന്ന സ്ഥലത്ത് നിന്ന് പ്രതിയെ വലയിലാക്കിയത്. പ്രതി നേരത്ത കുട്ടികളെ പീഡനത്തിനിരയാക്കിയതിന് മേലാറ്റൂര്‍, പട്ടാമ്പി സ്റ്റേഷനുകളില്‍ മൂന്നു കേസുകളുള്ളതായി പൊലീസ് അറിയിച്ചു. പരപ്പനങ്ങാടി പൊലീസ് ഇന്‍സ്പെക്ടര്‍ നവീന്‍ ഷാജിന്റെ നേത്യത്വത്തില്‍ എസ്ഐ ശ്യാം, എഎസ്ഐ റീന, എസ്സിപിഒ മാരായ ജയേഷ്, പ്രഭീഷ്, സിപിഒ മാരായ സുഭാഷ്, പ്രജോഷ്, രാഹുല്‍, സച്ചിന് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


