
കോട്ടയം: കേരളത്തിനു പുറത്ത് പ്രവർത്തിക്കുന്ന വ്യവസായ സംരംഭങ്ങളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന്
നിയമ-കയര്‍-വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
റബര്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ വെള്ളൂരില്‍ ആരംഭിക്കുന്ന കേരള റബര്‍ ലിമിറ്റഡിൻ്റെ ഭരണവിഭാഗം ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാവസായ രംഗത്ത് വളരെ സാധ്യതകളുള്ള കോട്ടയത്തെ വ്യാവസായ ഹബാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
തിരഞ്ഞെടുത്ത ആറു നിക്ഷേപകര്‍ക്ക് റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള സമ്മതപത്രം മന്ത്രി കൈമാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു. റബർ കർഷകരെ സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നതിൻ്റെ ഭാഗമായാണ് സർക്കാർ കെ.ആർ.എൽ പോലുള്ള ആശയങ്ങൾ പ്രാവർത്തികമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എം. പി ,എംഎല്‍എമാരായ സി.കെ. ആശ, മോന്‍സ് ജോസഫ്, അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ് വൈസ് പ്രസിഡൻ്റ് അനീഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വര്‍ഗീസ്, വൈസ് പ്രസിഡൻ്റ് കുര്യാക്കോസ് തോട്ടത്തിൽ, കേരള റബര്‍ ലിമിറ്റഡ് ചെയര്‍പേഴ്സണ്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഷീലാ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി എല്ലാ സൗകര്യങ്ങളോടും കൂടി 157.04 ഏക്കര്‍ ഭൂമിയില്‍ 390 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രകൃതിദത്ത റബര്‍ അധിഷ്ഠിത വ്യവസായങ്ങളും അനുബന്ധ യൂണിറ്റുകളും ആരംഭിക്കുന്നതിന് 100 ഏക്കര്‍ ഭൂമിയാണ് സജ്ജീകരിച്ചത്
.
20,176 ചതുരശ്ര അടിയില്‍ പത്തുകോടി രൂപ ചെലവഴിച്ചാണ് ഭരണവിഭാഗം ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വ്യവസായ സംരംഭകരുടെ ഉപയോഗത്തിനായി 900 ചതുരശ്ര അടി വീതം വരുന്ന രണ്ട് വലിയ വര്‍ക്ക് സ്റ്റേഷനുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. 100 പേര്‍ക്ക് ഒരേ സമയം ഇരിക്കാവു കോണ്‍ഫറന്‍സ് റൂം, ലൈബ്രറി, ഡൈനിംഗ് സൗകര്യം എന്നിവയുമുണ്ട്.
110 കെവി സബ്സ്റ്റേഷന്, വെയര്‍ഹൗസ്, സെന്‍ട്രല്‍ ടൂള്‍ റൂം, സെന്‍ട്രല്‍ മിക്സിംഗ് പ്ലാന്റ്, ലാറ്റക്സ് കമ്പൗണ്ടിംഗ് ആന്‍ഡ് പ്രീ- വള്ക്കനൈസേഷന് സൗകര്യങ്ങള്‍, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ്, മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നിവയും കോംപ്ലക്സില്‍ സജ്ജീകരിക്കുന്നുണ്ട്.



