തുടർച്ചയായി പെരുമ്പാമ്പുകൾ ചത്തുപൊങ്ങുന്നു! പെരിയാറിൽ നാലു പെരുമ്പാമ്പുകൾ ചത്തുപൊങ്ങി; ജലത്തിലെ വിഷാംശം കൂടിയാതാവാം കാരണമെന്ന് നിഗമനം

Spread the love

കുമളി: പെരിയാറില്‍ നാല് പെരുമ്പാമ്പുകള്‍ ചത്തുപൊങ്ങി. തടിയമ്പാടിന് സമീപമാണ് പെരുമ്പാമ്പുകള്‍ ചത്ത് പൊങ്ങിയത്.

video
play-sharp-fill

പെരിയാറില്‍ മത്സ്യബന്ധനത്തിനായി ഇട്ട വലയിലാണ് നാല് പെരുമ്പാമ്പുകള്‍ ചത്തനിലയില്‍ കണ്ടെത്തിയത്. ഇതില്‍ രണ്ട് പെരുമ്പാമ്പുകള്‍ മത്സ്യബന്ധന വലയില്‍ കുടുങ്ങിക്കിടക്കുകയും മറ്റ് രണ്ടെണ്ണം ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുകയും

പെരിയാറില്‍ വെള്ളം ഗണ്യമായി കുറഞ്ഞതോടെ നഞ്ചുകലക്കി മത്സ്യബന്ധനം വർദ്ധിച്ചിരിക്കുകയാണ്. നഞ്ച് കലക്കി മീന്‍പിടിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് പാമ്പുകള്‍ കൂട്ടത്തോടെ ചത്തത് എന്നാണ് സംശയം. ഇതിന്റെ പശ്ചാത്തലത്തില്‍ ജലത്തിലെ വിഷാംശം വർധിച്ചതായിരിക്കാം പാമ്പുകള്‍ കൂട്ടത്തോടെ ഇല്ലാതാവാൻ കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫിഷറീസ് വകുപ്പിന്റെ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന വിമർശനവും ശക്തമാണ്. സംഭവവിവരം ലഭിച്ചതിനെ തുടർന്ന് ഇടുക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.പെരുമ്പാമ്പുകളെ കൂടാതെ സമീപത്ത് മത്സ്യങ്ങളും ചത്ത് പൊങ്ങിയിട്ടുണ്ട്.