വീട്ടിൽ പല്ലി ശല്യം അതിരൂക്ഷമാണോ ? പേടിക്കേണ്ട വീട്ടിൽ തന്നെയുള്ള ചില സാധനങ്ങൾ മതി പല്ലി അഞ്ചയൽപക്കത്തു പോലും വരില്ല.

Spread the love

കോട്ടയം: വീടുകളില്‍ പല്ലി ഒരു വലിയ ശല്യമാണ്. ഓടിനടന്ന് നമ്മളെ ബുദ്ധിമുട്ടിക്കും. ചിലപ്പോള്‍ ദേഹത്തേക്ക് വീണ് പേടിപ്പിക്കും.
ഭക്ഷണത്തിലും വീഴാൻ സാധ്യതയുണ്ട്. ഈ പ്രശ്നത്തിന് എളുപ്പമുള്ള ചില പരിഹാരങ്ങള്‍ ഇതാ.

video
play-sharp-fill

പല വീടുകളിലും പല്ലി ഒരു വലിയ തലവേദനയാണ്. ഇവ ഉപദ്രവകാരികള്‍ അല്ലെങ്കിലും, അടുക്കളയിലോ കിടപ്പുമുറിയിലോ കണ്ടാല്‍ ഒരു സമാധാനക്കേട് ഉണ്ടാകും. ചിലപ്പോള്‍ പെട്ടെന്ന് ദേഹത്തേക്ക് വീഴും. അതോടെ ചിലരെങ്കിലും പേടിച്ച്‌ നിലവിളിച്ചിട്ടുണ്ടാകും. ശ്രദ്ധ മാറിയാല്‍ ഭക്ഷണത്തില്‍ വീണാല്‍ അത് കളയേണ്ടി വരും.

പല്ലിയുടെ കാഷ്ഠവും മൂത്രവും കാരണം വീട്ടിലുള്ളവർക്ക് അസുഖങ്ങള്‍ വരാം. വേനല്‍ക്കാലം തുടങ്ങിയാല്‍ പല്ലി ശല്യം കൂടും. ചൂട് കൂടുമ്പോള്‍ ഭക്ഷണവും വെള്ളവും തണുപ്പുള്ള സ്ഥലവും തേടിയാണ് ഇവ വീടിനകത്തേക്ക് വരുന്നത്.
വേനല്‍ക്കാലത്ത് പല്ലികള്‍ നിങ്ങളെ കൂടുതല്‍ ശല്യപ്പെടുത്തും. ചിലപ്പോള്‍ മുറിയിലും ചിലപ്പോള്‍ കുളിമുറിയിലും കാണാം. ചിലപ്പോള്‍ തറയിലൂടെയും നടന്നുപോകും. പല്ലികള്‍ വലിയ ദോഷം ചെയ്യുന്നില്ലെങ്കിലും, മിക്ക ആളുകള്‍ക്കും അവയെ കാണുന്നത് ഇഷ്ടമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണം, തണുപ്പുള്ള സ്ഥലം, വെളിച്ചം തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും പല്ലികള്‍ വീടിനുള്ളിലേക്ക് വരാം. നിങ്ങളുടെ വീട്ടില്‍ പല്ലി ശല്യമുണ്ടെങ്കില്‍ ഇനി വിഷമിക്കേണ്ട. പല്ലികളെ തുരത്താനുള്ള ചില എളുപ്പവഴികള്‍ ഇതാ.
പല്ലികളെ തുരത്താനുള്ള ഏറ്റവും എളുപ്പവഴിയാണ് കുരുമുളക്. പല്ലികള്‍ക്ക് കുരുമുളകിന്റെ മണം സഹിക്കാൻ കഴിയില്ല. പല്ലികള്‍ സ്ഥിരമായി വരുന്ന സ്ഥലങ്ങളില്‍ കുരുമുളക് പൊടി വിതറുക.

കുരുമുളകും മുളകുപൊടിയും വെള്ളത്തില്‍ കലർത്തി ഒരു സ്പ്രേ ബോട്ടിലിലാക്കി വീടിന്റെ എല്ലാ മൂലകളിലും തളിക്കാം.ഉള്ളിയും വെളുത്തുള്ളിയും പല്ലികളെ തുരത്തും. ഇവയുടെ രൂക്ഷഗന്ധം പല്ലികള്‍ക്ക് ഇഷ്ടമല്ല. ഉള്ളിയുടെയും വെളുത്തുള്ളിയുടെയും നീര് പല്ലി വരുന്ന ഭാഗങ്ങളില്‍ തളിക്കാം. വിനാഗിരിയും വെള്ളവും ചേർത്ത മിശ്രിതം തളിക്കുന്നതും നല്ലതാണ്. മുട്ടത്തോട് വെക്കുന്നതും പല്ലികളെ അകറ്റാൻ സഹായിക്കും. മുട്ടത്തോടിന്റെ മണം പല്ലികള്‍ക്ക് ഇഷ്ടമല്ലാത്തതിനാല്‍ അവ വീടിനകത്തേക്ക് വരില്ല.