
ഇൻഡോർ: മധ്യപ്രദേശില്‍ പത്താം ക്ലാസ് പരീക്ഷക്കെത്തിയ വിദ്യാർഥി ശുചിമുറിയില്‍ പ്രസവിച്ചു. ധാർ ജില്ലയിലെ പിതാംപൂർ സെക്ടർ-1 പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഗണിതശാസ്ത്ര പരീക്ഷ എഴുതാനെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനി പരീക്ഷാ കേന്ദ്രത്തിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്കി. പരീക്ഷാ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള സ്വകാര്യ സ്കൂളിലെ ശുചിമുറിയിലായിരുന്നു പ്രസവം.
കുട്ടി രണ്ട് മണിക്കൂറോളം പരീക്ഷ എഴുതിയ ശേഷം, കടുക്ക വയറുവേദന അനുഭവപ്പെട്ടതെന്നും തുടർന്ന് ടോയ്ലറ്റിലേക്ക് പോയതാണെന്നും ധാർ എഎസ്പി പരുള്‍ ബേലാപുർക്കർ പറഞ്ഞു. താമസിയാതെ, നവജാതശിശുവിന്റെ കരച്ചില് കേട്ട് അധ്യാപകർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി ടോയ്ലറ്റിനുള്ളില് പ്രസവിച്ചതായി കണ്ടെത്തിയത്.
സ്കൂള്‍ അധികൃതർ ഉടൻ തന്നെ 108 ആംബുലൻസ് സർവീസുകള്‍ വിളിക്കുകയും വിദ്യാർത്ഥിനിയെയും നവജാതശിശുവിനെയും അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖം പ്രാപിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. നവജാതശിശുവിന് ഏകദേശം 2 കിലോഗ്രാം ഭാരമുണ്ടെന്ന് റിപ്പോർട്ടുണ്ട്. പെണ്‍കുട്ടിയുടെ ഗർഭധാരണത്തെക്കുറിച്ച് വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗർഭാവസ്ഥയെക്കുറിച്ച് തങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്നും ഞെട്ടിപ്പോയെന്നും അമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെണ്‍കുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞതായും ഉടൻ തന്നെ വിവാഹം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കുടുംബം പറഞ്ഞു. ചോദ്യം ചെയ്യലില്‍, ബെത്മയില് നിന്നുള്ള ഒരു യുവാവാണ് കുഞ്ഞിന്റെ അച്ഛനെവ്വപം രണ്ട് വർഷം മുമ്പ് തനിക്ക് സൗഹൃദം ഉണ്ടായിരുന്നതായും വിദ്യാർത്ഥി പോലീസിനോട് പറഞ്ഞു. പിതാംപൂർ പോലീസ് സ്റ്റേഷനില്‍ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടുതല്‍ അന്വേഷണത്തിനായി കേസ് ബെത്മ പോലീസിന് കൈമാറി.



