
കോട്ടയം: അനശ്വര തീയറ്ററില്‍ നടന്നുവരുന്ന കോട്ടയം രാജ്യാന്തര ചലചിത്ര മേളയ്ക്ക് നാളെ തിരശീല വീഴും. 20 -ന് തുടങ്ങിയ ചലച്ചിത്ര മേളയില്‍ കാന്‍, വെനീസ് അടക്കം വിവിധ ചലച്ചിത്രമേളകളില്‍ തിളങ്ങിയ ചിത്രങ്ങളോടൊപ്പം ഇന്ത്യന്‍ സിനിമയുടെ പ്രാദേശിക വൈവിധ്യവും നിറഞ്ഞു നില്ക്കുന്ന മേളയില്‍ 35 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോര്പറേഷന് എന്നിവയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയാണു മേള സംഘടിപ്പിക്കുന്നത്.
ആദ്യമാണു ദേശീയ അവാര്‍ഡ് ചിത്രങ്ങള്‍ ഒരുമിച്ച് പ്രദര്‍ശനത്തിനായി കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയില്‍ എത്തുന്നത്.
ഓസ്കറില് മത്സരിക്കുന്ന ചിത്രങ്ങള്‍, ഐഎഫ്എഫ്കെയില് പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍, 2025ല്‍ ദേശീയ അവാര്‍ഡ് നേടിയ ചിത്രങ്ങള്‍, ഇന്ത്യന്‍ പനോരമ ചിത്രങ്ങള്‍, പുതിയ മലയാള സിനിമകളടക്കം ഏഴ് ദിവസത്തെ മേളയില്‍ പ്രദര്‍ശനത്തിനുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍, നിരൂപകര്‍ അടക്കമുള്ള സിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തത് സിനിമാ അറിവിന്റെ മറ്റൊരു വേദിയായി മാറി.
ചൊവ്വാഴ്ച ഫിലിം ഹെറിറ്റേജ് എന്ന വിഭാഗത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ മലയാള മനോരമ ചില്‍ഡ്രന്‍സ് വിഭാഗം സീനിയര്‍ ഡെസ്ക് എഡിറ്റര്‍ ശിവന് ഇടമന മോഡറേറ്ററായി.
കോട്ടയത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരായ ശ്രീകാന്ത് പാങ്ങാപ്പാട്ട് (ഭൂതലം), രാഹുല്‍ രാജ് (നിഴലാഴം), കെ.പി പ്രസാദ് (ശേഷിപ്പുകള്‍), ജോഷി മാത്യു (ദൈവത്താന്‍ കുന്ന്), പ്രദീപ് ചെറിയാന്, സംവിധായകന് പ്രദീപ് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



