
ന്യൂഡൽഹി: എട്ടാം ക്ലാസ് എൻസിഇആർടി സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതി സംബന്ധിച്ച പരാമർശം ഉൾപ്പെടുത്തിയതിൽ സുപ്രീം കോർട്ട് ഓഫ് ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിഷയത്തിൽ സ്വമേധയാ കേസ് എടുത്തു. വിവാദ ഭാഗം ഉൾപ്പെടുത്തിയത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്നുമാണ് കോടതിയുടെ പ്രാഥമിക നിരീക്ഷണം.
എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ “സമൂഹത്തിൽ ജുഡീഷ്യറിയുടെ പ്രാധാന്യം” എന്ന അധ്യായത്തിലാണ് ജുഡീഷ്യറിയിലെ അഴിമതി ആരോപണങ്ങളും കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതാണ് വിവാദത്തിന് വഴിവെച്ചത്.
മുതിർന്ന അഭിഭാഷകരായ കപില്‍ സിബലും മനു അഭിഷേക് സിങ്വിയുമാണ് ചീഫ് ജസ്റ്റിസിന് മുന്നിൽ വിഷയം പരാമർശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


