മുഖ്യമന്ത്രിയുടെ ഓഫീസാണ് സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തുന്നതിന് കത്തു നൽകിയതെന്ന് രമേശ് ചെന്നിത്തല: മുഖ്യമന്ത്രിയുടെ ഓഫീസ് വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ കത്ത് പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

Spread the love

തിരുവനന്തപുരം: സ്പാർക്കില്‍ (SPARK)നിന്നടക്കം സർക്കാർ ജീവനക്കാരുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ കത്ത് പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിയുടെ ഒഎസ്ഡി സീറം സാംബശിവ റാവു അയച്ച കത്താണ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പുറത്തുവിട്ടത്.

video
play-sharp-fill

സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിവരങ്ങള്‍ ചോർത്തുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന ആരോപണത്തിനുള്ള തെളിവുമായാണ് ചെന്നിത്തല പത്രസമ്മേളനം നടത്തിയത്. കത്ത് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ഇതിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഴുവൻ സർക്കാർ ജീവനക്കാരുടെയും സ്വകാര്യ വിവരങ്ങള്‍ ഇതിലൂടെ ചോർത്തി. സ്‌പിംഗ്ലർ കേസിന് സമാനമായ രീതിയിലുള്ള ഡാറ്റാ കച്ചവടമാണ് ഇവിടെ നടക്കുന്നത്. ചെന്നിത്തല പറഞ്ഞു.

സർക്കാർ സേവനങ്ങള്‍ക്കായി ‘സെൻട്രലൈസ്ഡ് നോട്ടിഫിക്കേഷൻ ഹബ്’ രൂപീകരിക്കുന്നതിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഒഎസ്ഡി സീറം സാംബശിവ റാവു ജീവനക്കാരുടെ വിവരം തേടിയത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നിർമ്മിക്കുന്നഒരു ‘ഡാറ്റയിലേക്ക്’ എല്ലാ വകുപ്പുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. ഇതിൻ്റെ ഭാഗമായി കെ-സ്മാർട്ട് ആപ്ലിക്കേഷനില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ പേര്, ഫോണ്‍ നമ്പർ, വയസ്, ജില്ല, താലൂക്ക്, വാർഡ്, തദ്ദേശ സ്ഥാപനം തുടങ്ങിയ വ്യക്തിവിവരങ്ങള്‍ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഐടി മിഷൻ്റെ സഹായത്തോടെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി 2026 ഫെബ്രുവരി 12-നകം വിവരങ്ങള്‍ കൈമാറാനായിരുന്നു നിർദ്ദേശം. ഐടി മിഷനിലെ അസിസ്റ്റൻ്റ് മിഷൻ കോർഡിനേറ്ററുടെ ഇമെയില്‍ വിലാസത്തിലേക്കാണ് ഈ വിവരങ്ങള്‍ അയക്കേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌എംഎസ്, ഇമെയില്‍, വാട്സ്‌ആപ്പ്, വോയിസ് എന്നിവ വഴി തത്സമയ അറിയിപ്പുകള്‍ നല്‍കുന്നതിന് ‘ഗവണ്‍മെൻ്റ് ഓഫ് കേരള’ എന്ന പേരില്‍ ഏകീകൃത സന്ദേശങ്ങള്‍ അയക്കുന്നതിനു വേണ്ടിയാണ് ഈ വിവരങ്ങള്‍ ഉപയോഗിക്കുക ഒരു വിശദീകരണം.
ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് വലിയ ദുരൂഹതയുണ്ടാക്കുന്നുവെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ചെന്നിത്തല ആരോപിച്ചു.