
കോട്ടയം: യു.ഡി.എഫ്
സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനായി മണ്ഡലങ്ങളില്‍ ഫോണ്‍ സര്‍വേകള്‍ നടക്കുന്നു,
ആരോപണവുമായി സി.പി.എം കേന്ദ്രങ്ങള്‍.
പ്രതിപക്ഷം സര്‍ക്കാരിന്റെ ഡാറ്റാ ചോര്‍ത്തലില്‍ നിലപാട് കടുപ്പിച്ചതോടെയാണ് ഇപ്പോര്‍ സി.പി.എമ്മും മറു ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്.
കോണ്‍ഗ്രസ് ഡാറ്റാ ചോര്‍ത്തി എന്നുള്ള ആരോപണങ്ങള്‍ ഇടതുപക്ഷ അനുകൂല മാധ്യമങ്ങളാണ് സജീവമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
മുന്‍പും ആരോപണം ഉയര്‍ത്തപ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനായി ഇത്തരത്തില്‍ യാതൊരു സര്‍വ്വേയും നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, വൈക്കം, വട്ടിയൂര്‍കാവ് തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ അഭിപ്രായം തേടി ഫോണ്‍ കോളുകള്‍ എത്തുന്നതെന്നാണ് സി.പി.എം ആരോപണം.
ഇന്റര്‍നെറ്റ് കോളുകള്‍ വഴി നേരത്തെ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങള്‍ ഉപയോഗിച്ചാണ് ജനങ്ങളുടെ അഭിപ്രായം തേടുന്ന കോള്‍ രേഖകള്‍ സി.പി.എം കേന്ദ്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ഔദ്യോഗികമായി സര്‍വേകളൊന്നും നടക്കുന്നില്ലെന്നു കോണ്‍ഗ്രസും പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.പി.എം കെട്ടിച്ചമച്ച രേഖകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റാ മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തിയതിനെ ന്യായീകരിക്കാനാണ് ഇപ്പോള്‍ ഇത്തരമൊരു ആരോപണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ‘സ്പാര്‍ക്’ ഡാറ്റ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയച്ചതിന് മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.
നടപടി പ്രഥമദൃഷ്ട്യാ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ തുടര്‍ സന്ദേശങ്ങള്‍ അയയ്ക്കരുതെന്നും നിര്‍ദേശിച്ചു. സ്പാര്‍ക് ഡാറ്റയുടെ ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ നടപടി.സര്‍ക്കാര്‍ ജീവനക്കാര്‍ സ്പാര്‍ക്ക് പോര്‍ട്ടലില്‍ നല്‍കിയ വിവരങ്ങളില്‍നിന്ന് നിയമവിരുദ്ധമായി ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് പാര്‍ട്ടിപ്രചാരത്തിനായി ഉപയോഗിച്ചതിനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
‘വ്യക്തിഗത വിവരങ്ങള്‍ക്ക് എന്തു സുരക്ഷയാണുള്ളത്? എന്തു സന്ദേശം അയച്ചു എന്നതിനേക്കാള്‍ വിവരങ്ങള്‍ ചോര്‍ന്നു എന്നതാണ് കൂടുതല്‍ ഗൗരവകരം.
പ്രഥമദൃഷ്ട്യാ ഇത് സ്വകാര്യതയുടെ ലംഘനമാണ്. ഗൗരവകരമായ ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. എങ്ങനെയാണ് വ്യക്തികളുടെ വിവരങ്ങള്‍ ലഭിച്ചത്, കോടതി ചോദിച്ചു.
ഇനി കേസ് പരിഗണിക്കുന്നതു വരെ സമാന വിധത്തിലുള്ള സന്ദേശങ്ങള്‍ അയയ്ക്കില്ല എന്നു എഴുതിത്തരാനും കോടതി നിര്‍ദേശിച്ചു.ഇത്തരം വിവരങ്ങള്‍ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കില്ലെന്ന് അഡ്വ. ജനറല്‍ മറ്റൊരു കേസിനിടെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു എന്ന കാര്യവും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് സന്ദേശങ്ങള്‍ അയച്ചതെന്ന് സര്‍ക്കാര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി ഇതിനെ വിമര്‍ശിച്ചിരുന്നു.



