
മൂവാറ്റുപുഴ: വാട്‌സ്‌ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയതായി ആരോപിച്ച് യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം മൂവാറ്റുപുഴയിൽ ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യുന്ന ആമിന മുഹമ്മദ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
ആലപ്പുഴ കായംകുളം സ്വദേശിയായ സുഹൈലുമായുള്ള വിവാഹജീവിതത്തിൽ നിരന്തര പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ആമിന വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഫെബ്രുവരി 4-നാണ് വാട്‌സ്‌ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയതായി സുഹൈൽ അറിയിച്ചതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ആമിന മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകുകയും ഫെബ്രുവരി 7-ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി സമർപ്പിക്കുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ പൊലീസ് മുത്തലാഖ് നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ആമിനയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, വാട്‌സ്‌ആപ്പ് സന്ദേശങ്ങളുടെ തെളിവുകളും ശേഖരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


