video
play-sharp-fill

സംസ്ഥാനത്തെ ഞെട്ടിച്ച ദുരഭിമാന കൊലപാതകക്കേസിൽ വിധി ആഗസ്റ്റ് 14 ന്; പ്രതികൾക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രോസിക്യൂഷൻ

സംസ്ഥാനത്തെ ഞെട്ടിച്ച ദുരഭിമാന കൊലപാതകക്കേസിൽ വിധി ആഗസ്റ്റ് 14 ന്; പ്രതികൾക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രോസിക്യൂഷൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കെവിൻ കേസിൽ നിർണ്ണായകമായ വിധി ആഗസ്റ്റ് 14 ന് പ്രഖ്യാപിക്കും. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്.ജയചന്ദ്രനാണ് കേസിൽ വിധി പ്രഖ്യാപിക്കുന്നത്. ദുരഭിമാന കൊലപാതകമായി കണക്കു കൂട്ടിയാണ് കേസിന്റെ വിചാരണ ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കുന്നത്.
പുനലൂർ സ്വദേശിയായ നീനുവുമായി എസ്.എച്ച് മൗണ്ട് പിലാത്തറയിൽ കെവിൻ പി.ജോസഫ് പ്രണയത്തിലായതിനെ തുടർന്ന് നീനുവിന്റെ പിതാവും, സഹോദരനും ക്വട്ടേഷൻ സംഘത്തെയുമായി എത്തി കെവിനെ കൊലപ്പെടുത്തി പുനലൂർ ചാലിയേക്കര തോട്ടിൽ തള്ളുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. 2018 മേയ് 27 നായിരുന്നു കേസിനാസ്പദമായ സംഭവം.


നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയാണ് കേസിലെ ഒന്നാം പ്രതി. നീനുവിന്റെ പിതാവ് ചാക്കോ ജോണാണ് കേസിലെ അഞ്ചാം പ്രതി. ക്വട്ടേഷൻ സംഘാംഗവും ഷാനുവിന്റെ സുഹൃത്തുമായ നിയാസ മോൻ (ചിന്നു) രണ്ടാം പ്രതിയും, ഇഷാൻ ഇസ്മയിൽ മൂന്നാം പ്രതിയും, റിയാസ് ഇബ്രാഹിം കുട്ടി നാലാം പ്രതിയുമാണ്. മനു മുരളീധരൻ ആറാം പ്രതിയും, ഷിഫിൻ സജാദ് ഏഴാം പ്രതിയും, എൻ.നിഷാദ് എട്ടാം പ്രതിയും, ടിറ്റു ജെറോം ഒൻപതാം പ്രതിയും, അപ്പുണ്ണി എന്ന വിഷ്ണു പത്താം പ്രതിയും, അപ്പൂസ് എന്ന ഫസിൽ ഷെരീഫ് പതിനൊന്നാം പ്രതിയും, ഷാനു ഷാജഹാൻ പന്ത്രണ്ടാം പ്രതിയും, ഷിനു ഷാജഹാൻ പതിമൂന്നാം പ്രതിയും, റെമീസ് ഷെറീഫ് പതിന്നാലാം പ്രതിയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


മാന്നാനം അമലഗിരി ബി.കെ കോളേജിൽ ബിരുദ പഠനത്തിന് എത്തിയ നീനുവിനെ കെവിൻ പ്രണയിക്കുകയായിരുന്നുവെന്ന് കണ്ടതിനെ തുടർന്ന് പ്രണയത്തിൽ നിന്നു പിൻമാറുന്നതിനായി പ്രതികൾ ചേർന്ന് കെവിനെയും സുഹൃത്തായ അനീഷിനെയും തട്ടിക്കൊണ്ടു പോയി വാഹനത്തിനുള്ളിൽ വച്ച് അക്രമിച്ച് കൊലപ്പെടുത്തി പുനലൂർ ചാലിയേക്കര തോട്ടിൽ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.


കേസിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഗാന്ധിനഗർ സ്‌റ്റേഷനിലെ ഹൗസ് ഓഫിസർ എസ്.ഐ എം.എസ് ഷിബു, എ.എസ്.ഐ ടി.എം ബിജു എന്നിവർ സർവീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു. സംഭവ ദിവസം ഗാന്ധിനഗർ സ്റ്റേഷന്റെ ചുമതലയിലുണ്ടായിരുന്ന ജിഡി ചാർജ് സണ്ണിമോനെയും ഡ്രൈവർ അജയകുമാറിനെയും സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. മേൽനോട്ട വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അന്ന് ജില്ലാ പൊലീസ് മേധാവിയായിരുന്ന വി.എം മുഹമ്മദ് റഫീഖിനെയും, ഡിവൈഎസ്പിയായിരുന്ന ഷാജിമോൻ ജോസഫിനെയും സ്ഥലം മാറ്റിയിരുന്നു.
ഐപിസി 302 കൊലപാതകം , 364 എ തട്ടിയെടുത്തു വിലപേശൽ, 120 ബി ഗൂഢാലോചന, 449 ഭവനഭേദനം, 321 ആക്രമിച്ച് മാരകമായി പരിക്കേൽപ്പിക്കൽ, 342 തടഞ്ഞു വയ്ക്കൽ, 506 രണ്ട് ഭീഷണിപ്പെടുത്തൽ, 427 നാശനഷ്മുണ്ടാക്കൽ, 201 തെളിവുനശിപ്പിക്കൽ, 34 പൊതു ഉദ്ദേശത്തോടെ സംഘംചേരുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.