
ആലപ്പുഴ: കുത്തിയതോട്ടില്‍ അമ്മയുടെ മൃതദേഹം മകൻ ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി.
തുറവൂർ സ്വദേശി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് കുഴിച്ചുമൂടിയത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം.
നാട്ടുകാരുടെ പരാതിയില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസറ്റർ ചെയ്തു. രാധയും ഗിരീഷും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഗിരീഷ് മദ്യപാനിയായതുകൊണ്ട് രണ്ട് മക്കളുമായി ഭാര്യ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മ മരിച്ചെന്നും മരണാനന്തരചടങ്ങുകള്‍ താൻ ഒറ്റയ്ക്ക് ചെയ്തെന്നും ഗിരീഷ് മദ്യലഹരിയില്‍ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ അമ്മ മരിച്ചെന്നാണ് ഇയാള്‍ ബന്ധുക്കളോട് പറഞ്ഞത്.
സംഭവമറിഞ്ഞെത്തിയ പൊലീസ് ഗിരീഷിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളുടെ മൊഴി ശേഖരിക്കുകയാണ്.
ഇന്ന് രാധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. അതിനുശേഷമേ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.



