കുട്ടികളെ മറയാക്കി കുടുബസമേതം കഞ്ചാവ് കടത്ത്; 21 കിലോ കഞ്ചാവുമായി അറുപതുകാരിയും മകളും മരുമകനും അറസ്റ്റില്‍: പിടിച്ചെടുത്തത് തമിഴ്നാട്ടില്‍നിന്ന് വാങ്ങി നഗരത്തില്‍ വിൽക്കാൻ കൊണ്ട് വന്ന കഞ്ചാവ്

Spread the love

കോവളം: കുട്ടികളെ മറയാക്കി കുടുബസമേതം കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. അറുപതുവയസുള്ള സ്ത്രീയും മകളും മരുകനുമാണ് പോലിസിന്റെ പിടിയിലായത്.

video
play-sharp-fill

ഇവര്‍ ഏറെ നാളായി പോലിസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. ഇന്നലെ കാറില്‍ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവു് നിറച്ച പായ്ക്കറ്റുകളുമായാണ് കുടുംബം സിറ്റി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലാകുന്നത്. വിനോദ സഞ്ചാരത്തിന്റെ പേരില്‍ കുട്ടികളെ മറയാക്കിയായിരുന്നു ഇവരുടെ ലഹരിക്കടത്.

തമിഴ്നാട്ടില്‍നിന്ന് വാങ്ങി നഗരത്തില്‍ വില്‍ക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. വലിയവേളി പൗണ്ട് കടവ് തൈവിളാകം ഹൗസില്‍ അനന്തന്‍ എന്ന കാര്‍ലോസ്(38) ഇയാളുടെ ഭാര്യ ബിന്ദു(33), ഇവരുടെ അമ്മ ദമയന്തി(60) എന്നിവരെയാണ് വെങ്ങാനൂരിലെ ക്ഷേത്രത്തിന് സമീപത്തുനിന്ന് ചൊവ്വാഴ്ച രാത്രി 9.30-ഓടെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം ഇവരുടെ മൂന്നു കുട്ടികളും കാറിലുണ്ടായിരുന്നു. തമിഴ്നാട്ടില്‍ ഉല്ലാസയാത്ര കഴിഞ്ഞുവരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇവര്‍ ശ്രമിച്ചത്. എന്നാല്‍ ഡാന്‍സാഫ് സംഘം ഇവരെ ഇറക്കി പരിശോധിക്കുകയും ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും ആയിരുന്നു.