ലൈംഗികാതിക്രമ കേസ്: നടൻ സിദ്ദിഖിന് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് കോടതി; ഷാർജ സ്റ്റേജ് ഷോയ്ക്കായി വിദേശ യാത്രക്ക് അനുമതി, മാർച്ച് 31ന് പാസ്പോർട്ട് തിരികെ ഹാജരാക്കണം

Spread the love

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ ജാമ്യത്തിലിരിക്കുന്ന നടൻ സിദ്ദിഖിന് കോടതി താത്കാലിക ഇളവ് അനുവദിച്ചു. വിദേശത്തേക്ക് പോകുന്നതിനായി പാസ്പോർട്ട് തിരികെ നൽകാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

video
play-sharp-fill

ഷാർജയിൽ നടക്കുന്ന ‘രാജകീയം’ സ്റ്റേജ് ഷോയിൽ പങ്കെടുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. മാർച്ച് 31 വരെ മാത്രമാണ് ഇളവ് ബാധകമാകുക. അതിന് ശേഷം പാസ്പോർട്ട് വീണ്ടും കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം.

സുപ്രീം കോടതി നിശ്ചയിച്ച ജാമ്യ വ്യവസ്ഥകൾ പ്രകാരമാണ് സിദ്ദിഖ് പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നത്. ജോലി ആവശ്യത്തെ തുടർന്ന് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി ഇളവ് അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 ജനുവരി 28-ന് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്ന നടിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിലെ ആരോപണം. കേസിൽ പൊലീസ് ഇതിനകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.