അയ്മനത്ത് പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾക്ക് തൊട്ടടുത്ത് അനധികൃത നിലം നികത്തൽ: കൃഷി നടത്താൻ തയാറായി കർഷകർ രംഗത്തു വന്നെങ്കിലും ഉടമ സമ്മതിച്ചില്ല

Spread the love

അയ്മനം: പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾക്ക് തൊട്ടടുത്ത് അനധികൃത നിലം നികത്തൽ. അയ്മനം പഞ്ചായത്തിലെ

video
play-sharp-fill

16-ാം വാർഡിൽ കുത്തുകരി പാടശേഖരം ആണ് സ്വകാര്യ വ്യക്തി അനധികൃതമായി മണ്ണിട്ട് നികത്തുന്നതായി പരാതി ഉയരുന്നത്. 2 വർഷം മുൻപ് സമാന രീതിയിൽ നികത്തുകയും നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടർന്ന് നിർത്തിവയ്ക്കുകയും ചെയ്യുകയായിരുന്നു.

കുടയംപടി – പരിപ്പ് റോഡിൽ കുഴിത്താറ്റിൽ ആണ് ഉയരത്തിൽ ഷീറ്റിട്ട് മറച്ച് നിയമവിരുദ്ധ പ്രവർത്തികൾ നടക്കുന്നതായി നാട്ടുകാർ അറിയിച്ചത്.
ഷീറ്റ് കൊണ്ട് മറച്ചതിനാൽ റോഡിൽ നിന്നും നോക്കിയാൽ അകത്തു നടക്കുന്ന പ്രവർത്തികൾ അറിയുകയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷിയോഗ്യമായ ഈ പാടം മണ്ണിട്ട് നികത്തിയാൽ വെള്ളക്കെട്ടും പാരിസ്ഥിതികപ്രശ്നങ്ങളും പ്രദേശത്ത് രൂക്ഷമാകും. അവധി
ദിവസങ്ങളിലും രാത്രികാലങ്ങളിലും വലിയ ടോറസ് ലോറിയിൽ മണ്ണടിച്ചാണ്‌ പാടം നികത്തുന്നത്.

കഴിഞ്ഞവർഷം ഈ പാടശേഖരം കൃഷിക്ക് യോഗ്യമാക്കി കൃഷി ചെയ്യുവാൻ കർഷകർ തയ്യാറാകുമ്പോൾ ആണ് നിയമം നോക്ക് കുത്തിയാക്കി അനധികൃത നികത്തൽ നടക്കുന്നത്.