സംസ്ഥാനത്തെ മികച്ച സബ് കളക്ടര്‍ക്കുള്ള പുരസ്‌കാരം ഒ വി ആല്‍ഫ്രഡിന്;ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും

Spread the love

കണ്ണൂര്‍: സംസ്ഥാനത്തെ മികച്ച സബ് കളക്ടര്‍ക്കുള്ള പുരസ്‌കാരം ഒ വി ആല്‍ഫ്രഡിന്. നിലവിൽ തിരുവനന്തപുരം സബ് കളക്ടറായി പ്രവര്‍ത്തിച്ചുവരികയാണ്. റവന്യു ദിനമായ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

video
play-sharp-fill

പാടിയോട്ടുചാല്‍ സ്വദേശിയായ ഒ വി ആല്‍ഫ്രഡ് 2022 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. നേരത്തെ പാലക്കാട് അസിസ്റ്റന്റ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്നു. പാടിയോട്ടുചാലിലെ ഒരപ്പാനിയില്‍ ഒ ജെ വിന്‍സെന്റ്- ത്രേസ്യാ ദമ്പതികളുടെ മകനാണ്.