റാപ്പര്‍ വേടന്റെ വിവാഹം ഇന്ന് തൃശൂരില്‍ നടക്കും; വധു എഴുത്തുകാരി നവമി ലത; അസൗകര്യങ്ങളെ തുടര്‍ന്ന് വിവാഹം സബ് രജിസ്റ്റർ ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മാറ്റും

Spread the love

തൃശൂർ: റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശൂരില്‍ നടക്കും.

video
play-sharp-fill

മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു.
തൃശ്ശൂർ ഓഫീസില്‍ ആണ് വിവാഹത്തിനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്.

ദീർഘകാലമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. സബ് രജിസ്റ്റർ ഓഫീസില്‍ വിവാഹം നടത്തുമ്പോള്‍ ഉണ്ടാകുന്ന അസൗകര്യങ്ങളെ തുടർന്ന് വേടന്റെ തൃശൂരിലെ വീട്ടില്‍ വച്ച്‌ വിവാഹം നടത്താനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സബ് രജിസ്റ്റർ വീട്ടിലേക്ക് എത്തി വിവാഹ രജിസ്റ്ററില്‍ വധൂവരന്മാരെ കൊണ്ട് ഒപ്പിടിക്കും എന്നാണ് സൂചന. അങ്ങനെയെങ്കില്‍ 10 മണിക്ക് മുൻപായിട്ട് ആയിരിക്കും ചടങ്ങുകള്‍ നടക്കുക.

വധുവിന്റെ ബന്ധുക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് ചെറിയതോതിലുള്ള വിവാഹ സല്‍ക്കാരം ക്രമീകരിച്ചിട്ടുള്ളത്.
ഭരണഘടനയെ സാക്ഷിയാക്കിയാണ് വിവാഹമെന്ന്‌ വേടൻ പ്രതികരിച്ചു.