റാന്നിയിലെ സഹപാഠിയുടെ വീട്ടിലേക്ക് വിരുന്നിനെത്തി; പമ്പയാറിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കില്‍പെട്ടു; 2 കുട്ടികളെ കാണാതായി

Spread the love

പത്തനംതിട്ട: റാന്നി ഐത്തലയിൽ രണ്ട് കുട്ടികളെ ഒഴുക്കിൽപെട്ട് കാണാതായി. പ്ലസ് ടു വിദ്യാർത്ഥികളെയാണ് കാണാതായത്. പത്ത് പേരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘം റാന്നി ഐത്തലയുള്ള സുഹൃത്തിനെ കാണാനായി പോയതാണെന്നാണ് പൊലീസിൽ നിന്നും ഫയർ ഫോഴ്സിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം.

video
play-sharp-fill

സുഹൃത്തിനെ കണ്ടതിന് ശേഷം പമ്പയാറിൽ കുളിക്കാനിറങ്ങിയതാണ്. മൂന്ന് പേരാണ് ആദ്യം ഒഴുക്കിൽപെട്ടത്. ഒരു വിദ്യാർത്ഥിയെ രക്ഷിക്കാൻ സാധിച്ചു.

മറ്റ് രണ്ട് വിദ്യാർത്ഥികളെയാണ് കാണാതായത്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരുന്നതേയുള്ളൂ. ഐത്തല കളരിക്കൽ കടവ് എന്ന സ്ഥലത്താണ് വിദ്യാർത്ഥികളെ കാണാതായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി തെരച്ചിൽ തുടരുകയാണ്. പ്ലസ് ടു വിദ്യാർത്ഥികളെയാണ് കാണാതായിരിക്കുന്നത്