
തിരുവനന്തപുരം: മൂന്നാം എൽഡിഎഫ് സർക്കാർ ഫിഷറീസ് മേഖലയില്‍ ഒരു ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ. തുടർഭരണം വരും, വരാതിരിക്കാനാവില്ല.
അടുത്ത എൽഡിഎഫ് സർക്കാരിലെ ഫിഷറീസ് മന്ത്രി ഭാഗ്യവാനാണ്. യൂറോപ്യൻ യൂണിയൻ്റെ 3000 കോടിയുടെ നബാർഡ് പദ്ധതിയും നടപ്പാക്കും.
തീരദേശത്ത് സമരം പോലും ഉണ്ടാകാത്ത സാഹചര്യം ആണിന്ന്. അത്രത്തോളം സർക്കാർ അവരെ ചേർത്തു പിടിച്ചു. 3500 കോടി മുടക്കി മത്സ്യത്തൊഴിലാളികളുടെ മുഴുവൻ വീടുകളും പുനർനിർമിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എച്ച് സലാമിനെ ജനങ്ങള്‍ ജയിപ്പിക്കും എന്ന് ഉറപ്പാണ്. സലാം മിടുക്കനാണ്, നേരത്തെ നല്ല ഭൂരിപക്ഷത്തിന് ജയിച്ചു. വീണ്ടും നല്ല ഭൂരിപക്ഷത്തിന് നിങ്ങള്‍ ജയിക്കും എന്ന് ഉറപ്പാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. എച്ച് സലാമിനെ വേദിയില്‍ ഇരുത്തിയാണ് പരാമർശം.



