play-sharp-fill
പള്ളിയുടെ പടികടക്കാനാവില്ല: ശശികല ടീച്ചർ ദുരിതാശ്വാസ ക്യാമ്പിൽ കയറിയില്ല: ഒടുവിൽ സുഹൃത്തുക്കൾക്കു വേണ്ടി ആ സത്യം തുറന്നു പറഞ്ഞ് കെ.പി ശശികല ടീച്ചർ

പള്ളിയുടെ പടികടക്കാനാവില്ല: ശശികല ടീച്ചർ ദുരിതാശ്വാസ ക്യാമ്പിൽ കയറിയില്ല: ഒടുവിൽ സുഹൃത്തുക്കൾക്കു വേണ്ടി ആ സത്യം തുറന്നു പറഞ്ഞ് കെ.പി ശശികല ടീച്ചർ

സ്വന്തം ലേഖകൻ
പാലക്കാട്: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചറിന്റെ വീട്ടിൽ വെള്ളം കയറിയെന്നും, തൊട്ടടുത്ത ദുരിതാശ്വാസ ക്യാമ്പായ പള്ളിയിലേയ്ക്കു പോകാതിരിക്കാൻ വീടിനു മുകളിലെ ടറസിൽ ടീച്ചർ സത്യാഗ്രഹം ചെയ്യുകയാണെന്നുമുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളിലെ സത്യം എന്താണെന്ന് തുറന്നു പറഞ്ഞ് കെ.പി ശശികല പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
തന്റെ വീട്ടിൽ വെള്ളം കയറുകയില്ലെന്നും, കാൽ നനയണമെങ്കിൽ പൈപ്പ് തുറക്കണമെന്നും അടക്കം തുറന്നു പറഞ്ഞാണ് ടീച്ചറുടെ വീഡിയോ ആരംഭിക്കുന്നത് തന്നെ. ചരിത്രത്തിൽ ഇതുവരെ തന്റെ വീട്ടിൽ വെള്ളം കയറിയിട്ടില്ല. വെള്ളം കയറാനുള്ള സാഹചര്യവും ഇല്ല. എന്നാൽ, തനിക്കെതിരെ ചെർപ്പുളശേരി സ്വദേശിയും ഗൾഫിൽ ജോലി ചെയ്യുന്ന ആളുമായ ഒരാളാണെന്നു വ്യക്തമായതായി ടീച്ചർ പറയുന്നു. ഇയാളുടെ ഫെയ്‌സ്ബുക്കിൽ വന്ന പോസ്റ്റ് ടീച്ചർ പങ്കു വച്ചിട്ടുമുണ്ട്. കമ്മ്യൂണിസ്റ്റ് ആയതിനാലാണ് ഇയാൾ ഇത്തരം പോസ്റ്റ് പ്രചരിപ്പിക്കുന്നതെന്നും ടീച്ചർ പറയുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന തലത്തിൽ നിന്നുള്ളവർ അടക്കം നേരിട്ട് നടത്തിയതിനെ തുടർന്നാണ് ഇത്തരം പ്രചാരണങ്ങൾക്ക് സോഷ്യൽ മീഡിയയെ ഇവർ ഉപയോഗിക്കുന്നതെന്നു ശശികല തന്റെ വീഡിയോയിൽ വ്യക്തമാക്കുന്നു.
ഇത്തരത്തിൽ വ്യാപകമായി പ്രചാരണം നടത്തിയതിനെ തുടർന്ന് പലരും തന്നെ ഫോണിൽ ബന്ധപ്പെടുകയും എന്താണ് സംഭവം എന്ന് അന്വേഷിക്കുകയും ചെയ്തു. ഇത്തരക്കാരായ തന്റെ സുഹൃത്തുക്കളുടെ സംശയം തീർക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ലൈവിൽ എത്തിയതെന്നാണ് ഇപ്പോൾ ശശികല വ്യക്തമാക്കിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി സഹയാത്രികനായ ആളെ കണ്ടെത്തിയതായും, എന്നാൽ ഇയാൾക്കെതിരെ നിയമപരവും രാഷ്ട്രീയപരവുമായ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു. ഉറുമ്പിനെ കൊല്ലാ്ൻ പീരങ്കി ആവശ്യമില്ലെന്നാണ് തന്റെ നിലപാടെന്നും ഇവർ വ്യക്തമാക്കുന്നു.