കേരളത്തില്‍ നിര്‍ബന്ധിച്ച്‌ ആരെയും ബീഫ് തീറ്റിക്കാറില്ല, കാണേണ്ടവര്‍ സിനിമ കണ്ടാല്‍ മതി; കേരള സ്റ്റോറി 2യില്‍ പ്രതികരണവുമായി ബിജെപി നേതാവ് എം ടി രമേശ്‌

Spread the love

തിരുവനന്തപുരം: സിനിമയെ സിനിമയെ കണ്ടാല്‍ മതി. കാണേണ്ടവർ കണ്ടാല്‍ മതിയെന്ന് ബിജെപി നേതാവ് എം ടി രമേശ്‌.കേരള സ്റ്റോറി 2യില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. കേരളത്തില്‍ അങ്ങനെ നിർബന്ധിച്ചു ആരെയും ബീഫ് തീറ്റിക്കാറില്ല.

video
play-sharp-fill

ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സർക്കാർ സത്യവാഗ്മൂലം മാറ്റിയാല്‍ ജനങ്ങളോട് മാപ്പ് പറയേണ്ടി വരും. ഞങ്ങള്‍ പറയിക്കും. സ്വർണ കൊള്ളയില്‍ സിപിഐഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങിയപ്പോള്‍ സർക്കാർ ഇടപെട്ടു.

എസ്‌ഐടി അംഗങ്ങളെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തി സമ്മർദ്ദം ചെലുത്തി. കടകംപള്ളിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. തെളിവില്ലാതെ എന്തുകൊണ്ടാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റ് എസ്‌ഐടി യുടെ തീരുമാനം ആണോ സർക്കാരിന്റെ രാഷ്ട്രീയ തീരുമാനം ആണോ. തന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഉള്ള തീരുമാനം സിപിഎമ്മിന്റെത്. കടകംപള്ളിയെ സംരക്ഷിക്കാൻ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്‌തതെന്നും എം ടി രമേശ് വ്യക്തമാക്കി.

പിഎംശ്രീ നടപ്പാക്കില്ലെന്ന രേഖമൂലമുള്ള ഒരു അറിയിപ്പും കേന്ദ്രത്തിനു സംസ്ഥാനം നല്‍കിയിട്ടില്ല. കുട്ടികളുടെ ആനുകൂല്യം നഷ്ടപ്പെടുത്തിയാല്‍ അതിനു സംസ്ഥാന സർക്കാർ മറുപടി പറയേണ്ടി വരും.

സംസ്ഥാനത്തിന് എല്ലാ കാര്യങ്ങള്‍ക്കും പണം വേണം, പക്ഷെ മാനദണ്ഡങ്ങള്‍ അംഗീകരിക്കാൻ പറ്റില്ല. ചർച്ച നടത്തിയാണ് പിഎം ശ്രീയില്‍ ഒപ്പിട്ടത്, കള്ളവണ്ടി കയറിയാണോ ശിവൻകുട്ടി പോയതെന്നും അദ്ദേഹം വിമർശിച്ചു.