‘പ്രഹാര്‍’ ; ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

Spread the love

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ച്‌ കേന്ദ്രസർക്കാർ. ‘പ്രഹാർ’ എന്ന പേരില്‍ ആണ് പുതിയ നയം.

video
play-sharp-fill

അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പുറമേ ട്രോണുകളുടെ ദുരുപയോഗം സൈബർ ആക്രമണങ്ങള്‍ ഡിജിറ്റല്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെ നേരിടാൻ ലക്ഷ്യമിട്ടാണ് പുതിയ നയം.

ഇന്ത്യൻ പൗരന്മാരെയും താല്പര്യങ്ങളെയും സംരക്ഷിക്കുക. ഭീഷണികള്‍ക്കെതിരെ വേഗത്തിലുള്ള പ്രതികരണം, ആഭ്യന്തര സുരക്ഷാശേഷി വർദ്ധിപ്പിക്കുക തുടങ്ങിയ അടിസ്ഥാന തത്വങ്ങളെ മുൻനിർത്തിയാണ് പ്രഹാർ രൂപീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീവ്രവാദത്തെ ഏതെങ്കിലും പ്രത്യേക മതവുമായോ വംശവുമായോ ദേശീയതയുമായോ ഇന്ത്യ ബന്ധിപ്പിക്കുന്നില്ല എന്നും സ്‌പോണ്‍സർ ചെയ്‌ത ഭീകരത വളരെക്കാലമായി രാജ്യത്തെ ബാധിച്ചിട്ടുണ്ടെന്നും നയ രേഖയില്‍ പറയുന്നു.

ഐ എസ് ഐ എസ് , അല്‍ ഖ്വയ്ദ തുടങ്ങിയ ഭീകര സംഘടനകള്‍ രാജ്യത്ത് സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നതിനെതിരെയും നയം മുന്നറിയിപ്പ് നല്‍കുന്നു.