
ഫെഡറല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നു. സെയില്‍സ് ഡിപ്പാര്‍ട്ട്മെന്റിലേക്കാണ് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നത്. താല്പര്യമുള്ളവര്ക്ക് ഒഫീഷ്യല്‍ വെബ്സൈറ്റ് മുഖേന മാര്‍ച്ച് 4 വരെ അപേക്ഷിക്കാം.
തസ്തികയും ഒഴിവുകളും
ഫെഡറല്‍ ബാങ്കില്‍ അസോസിയേറ്റ് ഓഫീസര്‍ (സെയില്‍സ്) റിക്രൂട്ട്മെന്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായപരിധി
23 വയസുമുതല്‍ 27 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിവര്‍ഷം 4.64 ലക്ഷം രൂപമുതല്‍ 6.70 രൂപവരെ ശമ്പളം ലഭിക്കും.
പുറമെ നാഷണല്‍ പെന്ഷന് സ്കീം പ്രകാരമുള്ള ആനുകൂല്യവും, ഗ്രാറ്റുവിറ്റി, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവയും ലഭിക്കും.
യോഗ്യത
അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി വിജയിച്ചിരിക്കണം.
പത്താം ക്ലാസ്/ പ്ലസ് ടു എന്നിവയിലും 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
സാധുവായ ഡ്രൈവിങ് ലൈസന്‍സ് അഭികാമ്യം.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര് ഫെഡറല്‍ ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍/ റിക്രൂട്ട്മെന്റ് പേജില്‍ നിന്ന് ഓഫീസര്‍ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം തന്നിരിക്കുന്ന അപ്ലൈ ലിങ്ക് മുഖേന അപേക്ഷ പൂര്‍ത്തിയാക്കുക.



