
കോഴിക്കോട്: വലിയങ്ങാടിയില്‍ കോർപറേഷൻ കെട്ടിടം തകർന്നുവീണ് മനാല്തൊഴിലാളികള് മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്.അസ്വാഭാവിക മരണത്തിനാണ് കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
കോണ്‍ക്രീറ്റ് സ്ലാബ് തകർന്ന് വീണ് സമീപത്ത് വിശ്രമിക്കുകയായിരുന്നവരാണ് മരിച്ചത്. വർഷങ്ങള്‍ പഴക്കമുളള പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബാണ് തകർന്ന് വീണത്. കോർപറേഷന്റെ അനാസ്ഥയാണ് അപകടത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം.
അപകടത്തില്‍ പരുക്കേറ്റവർ ചികിത്സയില്‍ തുടരുകയാണ്. മരിച്ച ജബ്ബാറിന്റെ സംസ്കാരം ഇന്ന് കിണാശ്ശേരിയിലെ കോന്തനാരി ഖബർസ്ഥാനില്‍ നടക്കും. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഇയാളുടെ പോസ്റ്റുമോർട്ടം നടപടികള്‍ ആരംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മരിച്ച അത്തോളി സ്വദേശി അഷറഫിന്റെ സംസ്കാരം നാളെയാണ് നടക്കുക. വിദേശത്തുള്ള മകൻ നാട്ടിലെത്തിയശേഷം രാവിലെ 10 മണിക്കായിരിക്കും സംസ്കാരം.
അതേസമയം, സംഭവത്തില്‍ പ്രതിഷേധവുമായി വലിയങ്ങാടിയിലെ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്കി കൊണ്ടുള്ള തൊഴിലാളികളുടെ പ്രതിഷേധം ആരംഭിച്ചു. ഇതോടെ വലിയങ്ങാടിയില്‍ നിന്നുള്ള ചരക്ക് നീക്കം ഉള്‍പ്പെടെ തടസപ്പെടും.
അപകടത്തില്‍ പ്രതിഷേധവുമായി ബിജെപി കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
കോര്‍പ്പറേഷനിലെ മേയറുടെ ചേംബറിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
തകർന്നത് 1977 ല്‍ തുടങ്ങിയ കെട്ടിടമാണെന്നും 50 വർഷത്തെ പഴക്കമുണ്ടെന്നും കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് എസ്കെ അബൂബക്കര്‍ പറഞ്ഞു.



