പാലക്കാട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ അപകടം; വീട് ഭാഗികമായി തകര്‍ന്നു, ഉപകരണങ്ങളെല്ലാം കത്തിനശിച്ചു: ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

Spread the love

പാലക്കാട്: നാട്ടുകലില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ അപകടം. പാലക്കാട് നാട്ടുകല്‍ കോട്ടോപ്പാടം സ്വദേശി അപ്പുക്കുട്ടിയുടെ വീടാണ് അപകടത്തില്‍ ഭാഗികമായി തകർന്നത്.

video
play-sharp-fill

അപകടത്തില്‍ വീടിന്റെ ചുവരുകള്‍ വിണ്ടുകീറി. മറ്റ് ഉപകരണങ്ങളും പൂർണമായി കത്തിനശിച്ചു.

വീട്ടിലുള്ളവർ സമീപത്തുള്ള മാരിയമ്മൻകോവിലില്‍ ഉത്സവം കാണാൻ പോയിരുന്ന സമയത്താണ് അപകടം ഉണ്ടായത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്സവം കഴിഞ്ഞ് തിരിച്ചെത്തിയ കുടുംബമാണ് ഫ്രിഡ്ജ് കത്തുന്നത് കണ്ടത്. തുടർന്ന് ഫയർഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.