
തിരുവനന്തപുരം : ജാമ്യ വ്യവസ്ഥ ലംഘിച്ചു, രണ്ടാമത്തെ പീഡനകേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി.
ഈ മാസം 28ന് രാഹുലോ അഭിഭാഷകനോ കോടതിയില്‍ നേരിട്ട് ഹാജരാകണം. രണ്ടാമത്തെ പീഡനക്കേസിലെ അതിജീവിതയെ ഈ മാസം രാഹുല്‍ ഫോണ്‍ ചെയ്തു. അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല എന്ന വ്യവസ്ഥ രാഹുല്‍ ലംഘിച്ചതായി കാണിച്ച് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയിലാണ് കോടതി നോട്ടീസ്.
കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്ന ജാമ്യവ്യവസ്ഥയിലെ പ്രധാന ഉപാധി രാഹുല്‍ ലംഘിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഫെബ്രുവരി 17-ന് രാഹുല്‍ അതിജീവിതയെ വാട്‌സ്‌ആപ്പ് കോളിലൂടെ ബന്ധപ്പെട്ടത് ഇതിന് തെളിവാണെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


