വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ സർക്കാർ തെറ്റ് സമ്മതിക്കണമെന്ന് കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു: അന്വേഷണ റിപ്പോർട്ടുകള്‍ പലപ്പോഴും കുറ്റക്കാരെ വെള്ളപൂശാനുള്ള രേഖകളായി മാറുകയാണന്ന് അദ്ദേഹം പറഞ്ഞു.

Spread the love

കൊച്ചി: വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ സർക്കാർ തെറ്റ് സമ്മതിക്കണമെന്ന് കെ.സി.
വേണുഗോപാല്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉഷ ജോസഫിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

video
play-sharp-fill

ശസ്ത്രക്രിയയിലൂടെ ഉപകരണം പുറത്തെടുത്തെങ്കിലും ഉഷ ഇപ്പോഴും വലിയ മാനസിക വിഷമത്തിലും ഷോക്കിലുമാണ്. സിസ്റ്റം നന്നാകണമെങ്കില്‍ വീഴ്ചകള്‍ സർക്കാർ സമ്മതിക്കാൻ തയ്യാറാകണം. അന്വേഷണ റിപ്പോർട്ടുകള്‍ പലപ്പോഴും കുറ്റക്കാരെ വെള്ളപൂശാനുള്ള രേഖകളായി മാറുകയാണ്. ‘ഒറ്റപ്പെട്ട സംഭവം’ എന്ന് പറഞ്ഞ് സർക്കാരിന് കൈകഴുകാൻ കഴിയില്ല.

സ്ത്രീയായത് കൊണ്ടാണ് ഡോക്ടറെ വേട്ടയാടുന്നതെന്ന സർക്കാരിന്റെ വാദം നിലനില്‍ക്കില്ല. ഈ ദുരന്തത്തിന് ഇരയായ ഉഷയും ഹർഷീനയുമെല്ലാം സ്ത്രീകളാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വകാര്യ ആശുപത്രികളില്‍ വീഴ്ചയുണ്ടായാലും നടപടി വേണമെന്നതില്‍ തർക്കമില്ല, എന്നാല്‍ വസ്തുതകള്‍ കൃത്യമായി അന്വേഷിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ തന്ത്രിയുടെ ജാമ്യം റദ്ദാക്കാനുള്ള നീക്കം സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള തന്ത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിമാരെ സംരക്ഷിക്കാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. തന്ത്രിക്കെതിരെ തെളിവില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. കോടതി വിധി തെറ്റാണെന്ന് പറയാൻ ശ്രമിക്കുന്ന മന്ത്രി പി. രാജീവിന്റെ നിലപാട് തന്ത്രിയെ മനഃപൂർവ്വം കുടുക്കാൻ ശ്രമിച്ചു എന്ന സംശയത്തിന് ബലം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.