
തൃശൂർ: തൃശ്ശൂരിൽ പുതുക്കിപ്പണിയാൻ വീടിൻറെ തറ പൊളിച്ചപ്പോൾ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി. എരുമപ്പെട്ടിയിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസമായിരുന്നു പുതുക്കിപ്പണിയുന്നതിനായി ഉടമകള്‍ വീടിന്റെ തറയടക്കം പൊളിച്ചത്. അസ്ഥികൂടം കണ്ടെത്തിയതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പായയില്‍ പൊതിഞ്ഞ് കുഴിച്ചിട്ട ശേഷം അതിന് മുകളില്‍ സിമന്റിട്ട നിലയിലായിരുന്നു.
തലയോട്ടിയിൽ അടിയേറ്റ പാടുണ്ട്. കൊലപാതകം ആകുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് പരിശോധനയില്‍ അസ്ഥികൂടം സ്ത്രീയുടേതാണെന്നും ഇതിന് എട്ട് വര്‍ഷത്തോളം പഴക്കമുണ്ടെന്നും വ്യക്തമായി. പൊലീസ് എത്തി അസ്ഥികൂടം പുറത്തെടുത്ത് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


