
ആലുവ: ആലുവ ശിവരാത്രി മണപ്പുറത്ത് ഗുണ്ടാസംഘത്തിൻ്റെ പരാക്രമം. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
മദ്യപിച്ച് ബഹളമുണ്ടാക്കാൻ ശ്രമിച്ചവരെ തടയാൻ ശ്രമിച്ച രഞ്ജിത് എന്ന പൊലീസുകാരനാണ് മർദനമേറ്റത്. സ്ഥലത്തെ പ്രധാന ഗുണ്ടകളാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് അക്രമത്തിന് വന്നതെന്ന് പൊലീസ് പറഞ്ഞു. കടകളിലെ ജീവനക്കാർക്ക് നേരെയും കയ്യേറ്റം നടന്നിരുന്നു.
സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ പൊലീസുകാരൻ ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


