
തിരുവനന്തപുരം: നിയമസഭ സമ്മേളനം പുനരാരംഭിച്ചു. ശബരിമല സ്വര്‍ണക്കൊള്ള വിഷയം സഭയിൽ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ് പ്രതിപക്ഷം. കേസിൽ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്നും തന്ത്രിയെ അനാവശ്യമായി ജയിലിൽ അടച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
എന്നാൽ കേസിൽ അന്വേഷണം ശരിയായ രീതിയാണ് നടക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കെ.ബാബു നടത്തിയത് ഹൈക്കോടതിക്കെതിരായ പ്രസ്താവനയാണ്. പ്രതിയാകുന്നവരെപ്പറ്റി സർക്കാരിന് യാതൊരു അഭിപ്രായമില്ല. ഹൈക്കോടതിയുടെ പൂർണ നിയന്ത്രണത്തിലാണ് അന്വേഷണം. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് സമരം തുടരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തന്ത്രിയെ ഒഴിവാക്കണമെന്നാണ് പ്രതിപക്ഷത്തിന് നിലപാടെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സഭയ്ക്ക് പുറത്ത് തന്ത്രിക്ക് രണ്ടു വക്കീലന്മാരുണ്ട്. സഭയ്ക്കുള്ളിൽ ഒരു വക്കീലേ ഉണ്ടായിരുന്നുള്ളൂ. ബിജെപിയുടെ വക്കാലത്ത് കൂടി പ്രതിപക്ഷം ഏറ്റെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്ത് കോൺഗ്രസ് നേതാക്കൾ എല്ലാം ബിജെപിയിലേക്ക് പോകുന്നു. പ്രതിപക്ഷ നിരയിലെ എത്രപേർ കോൺഗ്രസിൽ ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല. ആരൊക്കെ ബിജെപിയിലേക്ക് പോകുമെന്ന് പറയാൻ കഴിയുമോ. സ്വർണം കട്ടവരെ നിയമത്തിൽ മുന്നിൽ കൊണ്ടുവരണം എന്നതാണ് യുഡിഎഫ് നിലപാട്. കട്ടവരിൽ ഞങ്ങളുടെ ആൾക്കാരെ ഒഴിവാക്കണമെന്നാണോ യുഡിഎഫ് പറയുന്നതെന്നും രാജേഷ് ചോദിച്ചു.
ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. സഭയുടെ സീറ്റിന് പുറത്തിരിക്കുന്നവർ അടുത്ത നിയമസഭയുടെ പുറത്താകും. ജനം അവരെ പുറത്താക്കും.ശ്രീധരൻ പിള്ളയും തന്ത്രിയും യുഡിഎഫും സംസാരിക്കുന്ന ഒരു കാര്യമാണെന്നും ബാലഗോപാൽ കൂട്ടിച്ചേര്‍ത്തു.



