
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ നേമത്ത് ചുവരെഴുത്ത് ആരംഭിച്ച് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എൻ.ഡി.എ വിജയം പ്രതീക്ഷിക്കുന്ന എ ക്ലാസ് മണ്ഡലമാണ് നേമം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കി്ടിയ നിയമസഭാ മണ്ഡലമാണ് നേമം.
തദ്ദേശ തിരഞ്ഞെടുപ്പിലും നേമത്ത് ബി.ജെ.പി നേട്ടം ഉണ്ടാക്കി. നേമത്ത് മത്സരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ നേമത്ത് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബി.ജെ.പി. കാലടി വാർഡിലെ നൂറാം നമ്പർ ബൂത്തില്‍ തളിയില്‍ ഇന്ദിരാ ഗാന്ധി ജംഗ്ഷനില്‍ ചുവരെഴുതി കൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖർ തിരത്തെടുപ്പ് പ്രചാരണം തുടങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേമത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി കൂടിയായ എം.എല്‍.എ തികഞ്ഞ പരാജയം ആണെന്നും മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേമത്തുകാർ വലിയ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബി.ജെ.പി കേന്ദ്ര നേതൃത്വം അനുവദിച്ചാല്‍ നേമത്ത് മത്സരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേമം മണ്ഡലത്തില്‍ വിവിധ ബൂത്തുകളില്‍ നടന്ന കുടുംബയോഗത്തിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ തത്സമയ പ്രദർശനത്തിലും രാജീവ് ചന്ദ്രശേഖർ പങ്കെടുത്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ്, തിരുവനന്തപുരം നഗരസഭ പാർലമെന്ററി പാർട്ടി നേതാവ് പാപ്പനംകോട് സജി, കാലടി കൗണ്‍സിലർ ജി.എസ് .മഞ്ജു തുടങ്ങിയവർ പങ്കെടുത്തു,



