വയനാട്ടിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി; ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ട്രാന്‍സ് വുമൺ എൻ.വി പ്രകൃതി ബത്തേരിയിൽ മത്സരിക്കും

Spread the love

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ട്രാൻസ്ജെന്‍റർ സ്ഥാനാർത്ഥി എന്‍.വി പ്രകൃതിയെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

video
play-sharp-fill

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ട്രാന്‍സ് ജെന്‍ഡറാണ് പ്രകൃതി. നൂല്‍പ്പുഴ നായ്ക്കട്ടി സ്വദേശിയായ പ്രകൃതി കവിയും ആക്ടീവിസ്റ്റുമാണ്.

ഇന്ന് ചേര്‍ന്ന പാർട്ടി കണ്‍വെന്‍ഷനിലാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായ ശേഷം ദേശീയ നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group